കൊച്ചി ; ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്തുണയുമായി മലയാളത്തിലെയും, തമിഴിലെയും, ബോളിവുഡിലെയും താരങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ ‘ഓപ്പറേഷൻ സിന്ദൂറിനെ ‘ പുച്ഛിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തത് മലയാള നടി ആമിന നിജാമാണ് . ഇപ്പോൾ ശക്തമായ വിമർശനമാണ് താരം നേരിടുന്നത്.
ഇന്ത്യ നടത്തിയ ആക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷം, പാകിസ്ഥാനിൽ ഒരു കുട്ടിയുൾപ്പെടെ പാവപ്പെട്ട സാധാരണക്കാരെ ഇന്ത്യ കൊലപ്പെടുത്തിയെന്നും, ക്രൂരതയാണെന്നും കാണിച്ചായിരുന്നു ആമിന പാകിസ്ഥാൻ സ്ത്രീയുടെ പോസ്റ്റ് പങ്കിട്ടത് . ആക്രമണങ്ങൾ തീവ്രവാദ ക്യാമ്പുകളെ മാത്രമേ ലക്ഷ്യമിട്ടുള്ളൂ എന്നതിന് സർക്കാരിന്റെ വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും ഇത് സംഭവിച്ചുവെന്നായിരുന്നു വിമർശനം . മണിക്കൂറുകൾക്ക് ശേഷം, പോസ്റ്റ് വ്യാജമാണെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആമിന പോസ്റ്റ് പിൻവലിച്ചു.
എന്നാൽ അതിനിടെ തന്നെ നടിയുടെ കമന്റ് ബോക്സ് വിമർശനങ്ങൾ കൊണ്ട് നിറഞ്ഞു. നടി പിന്നീട് ഇൻസ്റ്റാഗ്രാമിൽ തന്റെ അഭിപ്രായം വ്യക്തമാക്കി പുതിയ പോസ്റ്റും പങ്ക് വച്ചു. “അതെ, നിരവധി ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം ലഭിക്കാത്തപ്പോഴും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഏറ്റവും മോശമായിരിക്കുമ്പോഴും നമ്മുടെ രാജ്യം കൊലപാതകം പരിഹാരമായി കണ്ടെത്തിയതിൽ എനിക്ക് ലജ്ജ തോന്നുന്നു. യുദ്ധം സമാധാനവും കൊലപാതകവും കൊണ്ടുവരുന്നില്ല എന്നത് ഓർക്കുക. ഞാൻ അതിനെ പിന്തുണയ്‌ക്കുന്നില്ല. പഹൽഗാം ആക്രമണത്തിന് പ്രതികാരം ചെയ്യാൻ ശ്രമിച്ചുവെന്ന് കരുതുന്ന ആളുകളെ കൃത്രിമമായി സൃഷ്ടിച്ചിരിക്കുന്നു. നമ്മൾ കടന്നുപോകുന്ന ഒരു യുദ്ധമാണിത്, നഷ്ടം സാധാരണക്കാർക്ക് മാത്രമാണ്. ഞാൻ ജനങ്ങളുടെ ക്ഷേമത്തിനായി ചിന്തിക്കുന്ന ഒരു ഇന്ത്യക്കാരിയാണ്, അഹങ്കാരം വ്രണപ്പെടുമ്പോൾ മാത്രം സംസാരിക്കുന്ന ഒരാളല്ല”. എന്നായിരുന്നു പിന്നീട് താരത്തിന്റെ പോസ്റ്റ്.
വിഷയത്തിൽ വിചിത്രമായ നിലപാട് സ്വീകരിച്ചതിനും പാകിസ്ഥാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനിടയിൽ വ്യാജ വാർത്തകൾ പങ്കുവെച്ചതിന്റെ പേരിലും ആളുകൾ താരത്തെ രൂക്ഷമായി വിമർശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: