ന്യൂദൽഹി : പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട നാവിക സേന ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷി നർവാൾ പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾക്കെതിരായ ഇന്ത്യയുടെ ആക്രമണത്തെക്കുറിച്ച് വലിയ പ്രസ്താവനയാണ് ഇന്ന് നടത്തിയത്. ഈ നടപടി ഇവിടെ അവസാനിക്കരുതെന്നും എല്ലാ തീവ്രവാദികളെയും ഒന്നൊന്നായി ഇല്ലാതാക്കണമെന്നും ഹിമാൻഷി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിന്റെ ഈ പേര് ഞാൻ എന്നോടുതന്നെ ബന്ധപ്പെടുത്തുന്നുവെന്ന് ഹിമാൻഷി പറഞ്ഞു. എനിക്ക് എന്റെ ഭർത്താവിനെ നഷ്ടപ്പെട്ടു. ഇപ്പോൾ 26 പേരുടെ ക്രൂരമായ കൊലപാതകത്തിന് മോദിജി ഉചിതമായ മറുപടി നൽകിയെന്നും അവർ പറഞ്ഞു.
ഇതിന് ഞാൻ പ്രധാനമന്ത്രി മോദിയോട് നന്ദി പറയുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: