കോട്ടയം: പ്രണയം നിരസിച്ചതിന്‌റെ പേരില്‍ പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ പാലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു. തലയോലപ്പറമ്പ് സ്വദേശിനി നിതിന മോളെ (22) കൊലപ്പെടുത്തിയ കേസില്‍ കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് പ്രതി.
പാലാ സെന്റ് തോമസ് കോളേജില്‍ ഫുഡ് ടെക്‌നോളജി വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. കോഴ്‌സ് കഴിഞ്ഞ് നിതിന മോള്‍ പരീക്ഷയ്‌ക്കെത്തിയപ്പോഴാണ് അതിക്രൂരമായ കൊലപാതകം നടന്നത്. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ അഭിഷേക് കാത്തുനിന്ന് ഓഫീസ് കട്ടര്‍ ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ചു കിടന്ന നിതിന മോളെ സഹപാഠികളും കോളേജ് അധികൃതരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക