Kerala

എംഡിഎംഎയുമായി അറസ്റ്റിലായ തിരുവനന്തപുരം സ്വദേശിയെ കരുതല്‍ തടങ്കലിലാക്കി ഉത്തരവ്

Published by

കോട്ടയം: മുണ്ടക്കയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രാസ ലഹരി കേസിലെ പ്രതിയായ തിരുവനന്തപുരം പുളിയറക്കോണം മൈലാടി അരവിന്ദ ഭവനില്‍ അരവിന്ദ് അനിലിനെ (27) മയക്കുമരുന്ന് കടത്ത് നിരോധന നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി.
ചോറ്റി ത്രിവേണി ഭാഗത്ത് വച്ച് 40 ഗ്രാം കഴിഞ്ഞ ഡിസംബറില്‍ അറസ്റ്റിലായ പ്രതിക്കെതിരെ ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അരവിന്ദ് അനിലിനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക