ന്യൂദല്‍ഹി: എമ്പുരാന്‍ സിനിമയിലെ ഖുറേഷിയല്ല, കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ലഷ്കര്‍ കേന്ദ്രങ്ങള്‍ തകര്‍ത്ത സോഫിയ ഖുറേഷിയാണ് ഒന്നൊന്നര ഖുറേഷിയെന്ന് സമൂഹമാധ്യമങ്ങള്‍. സമൂഹത്തില്‍ വാഴ്‌ത്തുപാട്ടുകളാണ് കരസേനയിലെ കേണലായ സോഫിയ ഖുറേഷിക്ക് വേണ്ടി ഉയരുന്നത്. കൈവിറക്കേണ്ടതായിരുന്നു…കാരണം ബോംബാക്രമണം നടത്തുന്നത് ലോകത്തെ വിറപ്പിച്ച ഭീകരരായ മസൂദ് അസറും ഹഫീസ് സയ്യിദും താമസിക്കുന്ന, ലഷ്കര്‍ ഇ ത്വയിബയുടെ വന്‍ഭീകരര്‍ താമസിക്കുന്ന ക്യാമ്പുകളിലാണ്. എന്ത് പ്രത്യാക്രമണവും പ്രതീക്ഷിക്കാം. ഒന്നുകില്‍ ജീവിതം. അല്ലെങ്കില്‍ മരണം. . പക്ഷെ സോഫിയ ഖുറേഷിയുടെ കൈകള്‍ ഭയമില്ലാത്ത, കരുത്തുറ്റ കൈകളാണ്. അത് പല തവണ ഇന്ത്യ കണ്ടിട്ടുള്ളതുമാണ്.
ആരാണ് ലഷ്കര്‍ ക്യാമ്പുകളില്‍ ബോംബിടുന്നതിന് നേതൃത്വം നല്‍കിയ സോഫിയ ഖുറേഷി
ഗുജറാത്തിലെ വഡോദരയില്‍ നിന്നാണ് സോഫിയ ഖുറേഷി വരുന്നത്. കേണല്‍ റാങ്കിലാണ് ഇവര്‍ കരസേനയില്‍ ജോലി ചെയ്യുന്നത്. 37 വയസ്സാണ്. 35 വയസ്സുള്ളപ്പോള്‍ മഹാരാഷ്‌ട്രയിലെപുനെയില്‍ നടന്ന ബഹുരാഷ്‌ട്രസൈനിക അഭ്യാസപ്രകടനത്തില്‍ എക്സൈസ് ഫോഴ്സ് 18ല്‍ ഇന്ത്യയെ നയിച്ചത് ഇവരാണ്. 18 രാജ്യങ്ങള്‍ പങ്കെടുത്ത ബഹുരാഷ്‌ട്ര സൈനിക അഭ്യാസമായിരുന്നു അത്. 18 സൈനിക സംഘങ്ങളില്‍ വനിത നയിച്ച ഏക സൈനിക സംഘം ഇന്ത്യയുടേതായിരുന്നു. യുഎസ്, റഷ്യ, ചൈന, ആസ്ത്രേല്യ, തുടങ്ങി ലോകത്തിലെ മികച്ച സൈനികശേഷിയുള്ള രാജ്യങ്ങളുടെ സംഘത്തില്‍ ഇന്ത്യയുടെ സോഫിയ ഖുറേഷിയുടെ നേതൃത്വത്തിലുള്ള പ്രകടനം ശ്രദ്ധേയമായി. മികച്ചവരേയെല്ലാം ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞ് തന്റെ ദൗത്യങ്ങളില്‍ പങ്കാളിയാക്കാന്‍ മിടുക്കുള്ള മോദിജി അന്നേ ഈ പെണ്‍സിംഹത്തെ നോട്ടമിട്ടിരുന്നു.
സ്ത്രീയെന്ന പരിഗണനയിലല്ല, നേതൃശേഷിയും മികവും പരിഗണിച്ചാണ് സോഫിയ ഖുറേഷി ഉയര്‍ന്നുവന്നത്. ഇന്ത്യന്‍ സേനയില്‍ സൈനിക ആശയവിനിമയങ്ങളുടെയും വിവരസംവിധാനങ്ങളുടെയും ഉത്തരവാദിത്തമുള്ള കേണലാണ് സോഫിയ ഖുറേഷി.
സൈനിക കുടുംബത്തില്‍ നിന്നാണ് സോഫിയ ഖുറേഷി വരുന്നത്. മുത്തച്ഛന്‍ സൈന്യത്തിലായിരുന്നു. ബയോകെമിസ്ട്രിയില്‍ ബിരുദാനന്തരബിരുദധാരിണിയാണ്. മെക്കനൈസ്ഡ് ഇന്‍ഫാന്‍ട്രിയില്‍ ഉദ്യോസ്ഥനാണ് ഭര്‍ത്താവ്. 2006ല്‍ കോംഗോയില്‍ യുഎന്‍ സമാധാനദൗത്യസംഘത്തില്‍ ആറ് വര്‍ഷം സോഫിയ ഖുറേഷി ജോലി ചെയ്തിരുന്നു. ഏറ്റുമുട്ടല്‍ മേഖലയില്‍ ജീവകാരുണ്യപ്രവര്‍ത്തനവും സമാധാനപുനസ്ഥാപനസാധ്യതകളും ആയിരുന്നു അന്ന് സോഫിയ ഖുറേഷിയുടെ ഉത്തരവാദിത്വം. ഔദ്യോഗിക ജീവിതത്തിലെ അഭിമാനനിമിഷം എന്നാണ് ആറ് വര്‍ഷത്തെ ജീവന്‍പണയം വെച്ചുള്ള ഈ ദൗത്യത്തെ സോഫിയ ഖുറേഷി വിശേഷിപ്പിച്ചത്. രാജ്യത്തിന് വേണ്ടി കഠിനമായി അധ്വാനിക്കൂ, എല്ലാവരേയും അഭിമാനപൂരിതരാക്കൂ എന്നായിരുന്നു അന്നേ സോഫിയ ഖുറേഷി സഹസൈനികരോട് ആഹ്വാനം ചെയ്തത്.
സോഫിയ ഖുറേഷിയെക്കുറിച്ച് സൈനിക കമാന്‍ഡര്‍ ബിപിന്‍ റാവത്ത് പറഞ്ഞത്
ഇന്ത്യന്‍ ആര്‍മിയില്‍ ജനറലായി വിരമിച്ച ബിപിന്‍ റാവത്ത് ഇന്ന് ജീവിച്ചിരിപ്പില്ല പക്ഷെ അദ്ദേഹം സോഫിയ ഖുറേഷിയുടെ ധീരത ദൂരെ നിന്നേ ശ്രദ്ധിച്ചിട്ടുള്ളവ്യക്തിയാണ്. അദ്ദേഹം സോഫിയ ഖുറേഷിയെ അഭിനന്ദിച്ചിട്ടുമുണ്ട്. ബിപിന്‍ റാവത്തിന്റെ ആ വാക്കുകള്‍ പൊന്നായി.
നേതൃശേഷിയും നിര്‍ഭയത്വവും ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിലെ കിറുകൃത്യത- ഇതെല്ലാമാണ് സോഫിയ ഖുറേഷിയെ പടിപടിയായി ഉയര്‍ത്തി കേണല്‍ പദവിയിലേക്ക് എത്തിച്ചത്. സോഫിയയുടെ വനിത എന്നുള്ള പരിഗണനയല്ല, അവരുടെ നേതൃശേഷിയും കഴിവുമാണ് അവരെ തെരഞ്ഞെടുത്തതിന് പിന്നിലെന്ന് അന്ന് സതേണ്‍ കമാന്‍ഡിന്റെ സൈനിക കമാന്‍ഡറായ ബിപിന്‍ റാവത്ത് അന്ന് പറഞ്ഞ വാക്കുകള്‍ ഓപ്പറേഷന്‍ സിന്ദുര്‍ എന്ന ദൗത്യത്തിലെ കിറുകൃത്യത കാണുമ്പോള്‍ അന്വര്‍ത്ഥമായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: