Kerala

കാന്തള്ളൂര്‍ശാല നശിപ്പിക്കപ്പെട്ടതാണ്; ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവർ വന്ന് പഠിച്ചിരുന്നത് കാന്തള്ളൂര്‍ ശാലയിൽ: ഡോ.മോഹനന്‍ കുന്നുമ്മല്‍

Published by

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും മികവാര്‍ന്ന റിസര്‍ച്ച് സെന്ററായിരുന്ന കാന്തള്ളൂര്‍ശാല നശിപ്പിക്കപ്പെട്ടതാണെന്ന് കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍. ജന്മഭൂമി സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഗവേഷണ ഉച്ചകോടിയില്‍ മോഡറേറ്ററായിരുന്നു അദ്ദേഹം.

വിഴിഞ്ഞത്തായിരുന്നു കാന്തള്ളൂര്‍ശാല എന്ന വിദ്യാഭ്യാസ കേന്ദ്രം സ്ഥിതിചെയ്തിരുന്നത്. ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവർ വന്ന് പഠിച്ചിരുന്നത് കാന്തള്ളൂര്‍ ശാലയിലാണ്. നളന്ദയും തക്ഷശിലയും പോലെയായിരുന്നു.

വിഴിഞ്ഞത്ത് ഇപ്പോഴത്തെ തുറമുഖത്തിനും മുമ്പ് മറ്റാരു പോര്‍ട്ടുണ്ടായിരുന്നു. കേരള യൂണിവേഴ്‌സിറ്റി ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് ആ പോര്‍ട്ടിനെക്കുറിച്ചുള്ള ഗവേഷണം നടത്തുന്നുണ്ട്. കേരളത്തിലെ ആദ്യത്തെ യുണിവേഴ്‌സിറ്റി 1937ല്‍ അന്നത്തെ അന്നത്തെ മഹാരാജാവ് തിരുവനന്തപുരത്ത് ആരംഭിച്ചപ്പോള്‍ വൈസ് ചാന്‍സിലറായിട്ട് ആലോചിച്ചത് ഏറ്റവും വലിയ ശാസ്ത്രഞ്ജനായ ഐന്‍സ്റ്റീനെയാണ് എന്നും ഡോ.മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.

ഇന്ന് വളരെയധികം സന്തോഷമുള്ള ദിവസമാണെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ സൈന്യം സിന്ദൂരമണിയിച്ച ദിവസം. കുടാതെ സാമ്പത്തിക രംഗത്ത് ഇന്നലെവരെ അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇന്ന് ജപ്പാനെ കടത്തിവെട്ടി നാലാം സ്ഥാനത്തായി. ഇനിയത് മൂന്നാകും രണ്ടാകും സാമ്പത്തിക രംഗത്ത് ഇന്ത്യ ഒന്നാമതാകുമെന്നും ഡോ.മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.

ഡോ.ഹരീഷ്, ഡോ.എബി സന്തോഷ് അപ്രേം, ഡോ.പ്രിയ ശ്രീനിവാസ്, ഡോ.സിഎസ് മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by