ഇസ്ലാമാബാദ് ; ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ തുടച്ചു മാറ്റപ്പെട്ടത് ലഷ്കറിന്റെയും, ജെയ്ഷെ മുഹമ്മദിന്റെയും 80 ലധികം ഭീകരരാണ് . പാകിസ്ഥാന്റെ പ്രിയപ്പെട്ട ഭീകരരിൽ ഒരാളായ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മൗലാന മസൂദ് അസർ രക്ഷപെട്ടെങ്കിലും 10 കുടുംബാംഗങ്ങളുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഹൃദയം തകർന്ന് വിലപിക്കുകയാണ് അസർ. ബഹവൽപൂരിലെ ജുമാ മസ്ജിദ് കെട്ടിടം തകർന്നപ്പോൾ, അതിനുള്ളിൽ ഒളിച്ചിരുന്ന ഭീകരൻ മസൂദിന്റെ 10 കുടുംബാംഗങ്ങളും ജെയ്‌ഷെയുടെ നാല് ജിഹാദികളും കൊല്ലപ്പെട്ടു.
ആക്രമണത്തിൽ നടുങ്ങിയ മസൂദ് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതിനു പിന്നാലെ ഒരു പ്രസ്താവന ഇറക്കിയതായി റിപ്പോർട്ടുണ്ട്. ബഹവൽപൂരിലെ ജുമാ മസ്ജിദ് വ്യോമാക്രമണത്തിൽ തകർക്കപ്പെടുകയും കുടുംബത്തിലെ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തതിന് ശേഷമാണ് ഈ പ്രസ്താവന നടത്തിയത്.
ഇന്ത്യയുടെ വ്യോമാക്രമണത്തിൽ തന്റെ നിരവധി കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൊല്ലപ്പെട്ടതായി തീവ്രവാദ നേതാവ് മൗലാന മസൂദ് അസ്ഹർ പ്രസ്താവനയിൽ പറഞ്ഞു. സഹോദരി, ഭർത്താവ്, അനന്തരവൻ, ഭാര്യ, അനന്തരവൾ, കുടുംബത്തിലെ മറ്റ് അഞ്ച് കുട്ടികൾ എന്നിവർ കൊല്ലപ്പെട്ടതായി പ്രസ്താവനയിൽ പറയുന്നു. നാല് പ്രിയപ്പെട്ട ജിഹാദികളും കൊല്ലപ്പെട്ടു.
‘ എന്റെ കുടുംബത്തിലെ പത്ത് അംഗങ്ങൾക്ക് ഇന്ന് രാത്രി ഒരുമിച്ച് ഈ സന്തോഷം നൽകി അനുഗ്രഹിക്കപ്പെട്ടു… അഞ്ച് പേർ നിരപരാധികളായ കുട്ടികളാണ്, എന്റെ മൂത്ത സഹോദരി, അവരുടെ ബഹുമാന്യനായ ഭർത്താവ്. എന്റെ പണ്ഡിതൻ ഫാസിൽ ഭൻജെ (മരുമകൻ), അദ്ദേഹത്തിന്റെ ഭാര്യ, എന്റെ പ്രിയപ്പെട്ട പണ്ഡിതൻ ഫാസില (ഭൻജി) … എന്റെ പ്രിയപ്പെട്ട സഹോദരൻ ഹുസൈഫയും അദ്ദേഹത്തിന്റെ അമ്മയും. രണ്ട് പ്രിയപ്പെട്ട കൂട്ടാളികൾ കൂടി. കൊല്ലപ്പെട്ടവർ അല്ലാഹുവിന്റെ അതിഥികളായി മാറി . ‘ദൈവമേ, ഞാനും കൊല്ലപ്പെട്ടിരുന്നെങ്കിൽ നന്നായിരുന്നു . പശ്ചാത്താപമോ നിരാശയോ ഇല്ല . പകരം, ഈ പതിനാലംഗ സന്തോഷകരമായ പോക്കിൽ ഞാനും ചേരുമായിരുന്നു എന്ന് വീണ്ടും വീണ്ടും എന്റെ മനസ്സിൽ വരുന്നു, ‘ എന്നും അസർ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ 30 വർഷമായി ജിഹാദികൾക്ക് പരിശീലനം ലഭിച്ചിരുന്ന മസൂദിന്റെ മദ്രസയാണ് ഇന്ത്യ തകർത്തത് . 600-ലധികം യുവാക്കൾ ഇവിടെ നിന്ന് തീവ്രവാദികളായി ഉയർന്നുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: