കൊച്ചി ; ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ ആർമിയെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. നമ്മുടെ യഥാർത്ഥ നായകന്മാർക്ക് സല്യൂട്ടെന്ന് നടൻ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ കുറിച്ചു. രാഷ്‌ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകുമെന്നും ഓപ്പറേഷൻ സിന്ദൂറിലൂടെ അത് വീണ്ടും തെളിഞ്ഞെന്നും മമ്മൂട്ടി പറഞ്ഞു. ജീവൻ രക്ഷിക്കുന്നതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദിയെന്നും നടൻ കൂട്ടിച്ചേർത്തു.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,’ നമ്മുടെ യഥാർത്ഥ നായകന്മാർക്ക് സല്യൂട്ട്! രാഷ്‌ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകുമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചു. ജീവൻ രക്ഷിച്ചതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. രാജ്യത്തിന് അഭിമാനം. ജയ് ഹിന്ദ്’. മമ്മൂട്ടി കുറിച്ചു.
അതേസമയം, തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് ഹാൻഡിൽ തന്നെ ‘ഓപ്പറേഷൻ സിന്ദൂർ’ ഇമേജ് ആക്കിക്കൊണ്ടാണ് മോഹൻലാലിന്റെ പ്രതികരണം. ‘ഒരു പാരമ്പര്യം എന്ന നിലയിൽ മാത്രമല്ല, നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായിട്ടാണ് സിന്ദൂരം ധരിച്ചത്. ഞങ്ങളെ വെല്ലുവിളിക്കൂ, ഞങ്ങൾ എക്കാലത്തേക്കാളും നിർഭയരും ശക്തരുമായി ഉയരും. ഇന്ത്യൻ സൈന്യത്തിന്റെയും നാവികസേനയുടെയും വ്യോമസേനയുടെയും ബിഎസ്എഫിന്റെയും ഓരോ ധീരഹൃദയത്തെയും അഭിവാദ്യം ചെയ്യുന്നു. നിങ്ങളുടെ ധൈര്യം ഞങ്ങളുടെ അഭിമാനത്തിന് ഇന്ധനം നൽകുന്നു. ജയ് ഹിന്ദ്’, എന്നാണ് മോഹൽലാലിന്റെ കുറിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: