ന്യൂഡൽഹി : പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ ഭീകരരായ ഹാഫിസ് സയീദും മസൂദ് അസറും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ . ഭീകരരെ ലക്ഷ്യമിട്ടാണ് ഇന്ത്യ ഈ ആക്രമണം നടത്തിയത്. ബഹാവൽപൂരിലെ മസൂദ് അസറിന്റെ ആസ്ഥാനവും ഇന്ത്യ ലക്ഷ്യമിട്ടു.
ആക്രമണത്തിൽ അതിന്റെ ആസ്ഥാനവും മദ്രസയും നശിപ്പിക്കപ്പെട്ടു. പാകിസ്ഥാൻ മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ ആക്രമണത്തിൽ 50 ജെയ്‌ഷെ ഭീകരർ കൊല്ലപ്പെട്ടു.മാത്രമല്ല, മുരിദ്കെയിലെ ഒരു ലഷ്‌കർ ഒളിത്താവളവും ഇന്ത്യ നശിപ്പിച്ചു. ഈ ആക്രമണത്തിൽ ലഷ്‌കറിന്റെയും ജെയ്‌ഷെയുടെയും നിരവധി ഉന്നത കമാൻഡർമാർ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിൽ മസൂദ് അസ്ഹറും ഹാഫിസ് സയീദും കൊല്ലപ്പെട്ടുവെന്നാണ് പാക് മാദ്ധ്യമങ്ങളുടെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ . മസൂദ് അസറിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. ഇതിൽ മസൂദിന്റെ ഭാര്യ, മകൻ, സഹോദരൻ എന്നിവരും ഉൾപ്പെടുന്നു.
മസൂദ് അസ്ഹറിന്റെ സഹോദരന്റെ മകനും ഇന്ത്യ തിരയുന്ന കൊടും ഭീകരനുമായ റൗഫ് അസ്ഗറിന്റെ മകനുമായ ഹുസൈഫയും ഇതിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, റൗഫ് അസ്ഗറിന്റെ സഹോദരന്റെ ഭാര്യയുടെ മരണവാർത്തയും വരുന്നുണ്ട്.
മുസാഫറാബാദിലാണ് ഇന്ത്യ ആദ്യ രണ്ട് ആക്രമണങ്ങൾ നടത്തിയത് . ബഹാവൽപൂരിൽ മൂന്നാമത്തെ ആക്രമണം, കോട്‌ലിയിൽ നാലാമത്തെ ആക്രമണം, ചക് അമ്രുവിൽ അഞ്ചാമത്തെ ആക്രമണം, ഗുൽപൂരിൽ ആറാമത്തെ ആക്രമണം, ഭീംബറിൽ ഏഴാമത്തെ ആക്രമണം, മുരിഡ്‌കെയിൽ എട്ടാമത്തെ ആക്രമണം, സിയാൽകോട്ടിൽ ഒമ്പതാമത്തെ ആക്രമണവും നടത്തി.
ഇന്ത്യൻ ആക്രമണത്തിന് ശേഷം പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അടിയന്തര യോഗം വിളിച്ചു. ആക്രമണം നടന്നതായി പാകിസ്ഥാൻ പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ഇന്ത്യ നമ്മുടെ മേൽ യുദ്ധം അടിച്ചേൽപ്പിച്ചിരിക്കുന്നുവെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു. പ്രതികാരം ചെയ്യാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: