തിരുവനന്തപുരം: യുവ തലമുറ കൃഷി ലഹരിയാക്കണമെന്ന് ഡി. . വൈ . പാട്ടീൽ കാർഷിക- സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. കെ. പ്രതാപൻ. ജന്മഭൂമി സുവർണ ജൂബിലി ആ ഘോഷങ്ങളോട് അനുബന്ധിച്ച് പൂജപ്പുര മൈതാനിയിൽ നടന്ന കൃഷിയും പരിസ്ഥിതിയും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവതലമുറ ലഹരി തേടി പോകുന്നു. എന്നാൽ കൃഷിയെ ലഹരിയായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരെ പോലെ തന്നെ കൃഷിയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്താൽ അർഹിക്കുന്ന രീതിയിലുള്ള ഫലം അത് നമുക്ക് നൽകും. പഴയ കൃഷി രീതികളെല്ലാം മാറി. ഇപ്പോൾ എല്ലാം ന്യൂതന സംവിധാനങ്ങൾ വന്നു. ഇനി ഇപ്പോൾ വരാൻ പോകുന്നത് ആർട്ടിഫിഷൽ ഇൻ്റലിജൻസ് എന്ന ന്യൂതന സംവിധാനമാണ്. ഇത് കൃഷി രംഗത്ത് ഉൾപ്പെടെ മാറ്റങ്ങൾ കൊണ്ട് വരും. അതിനുള്ള പഠനങ്ങൾ നടന്ന് വരികയാണ്. കൃഷികൾ വിഷരഹിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൃഷിരംഗത്ത് കളനാശിനിയുടെയും കീടനാശിനികളുടെയും ഉപയോഗം കൂടി. പണ്ട് കാലത്ത് പേരിന് മാത്രമായിരുന്നു. കളനാശിനിയും കീടനാശിനിയും ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ഡ്രോൺ പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് മാരകമായ രീതിയിൽ കൃഷിയിലേക്ക് ഉപയോഗിക്കുന്നു. ഇത് മാരകമായ ക്യാൻസർ പോലുള്ള രോഗങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. അതുകൊണ്ട് കൃഷികൾ വിഷരഹിതമാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂടിച്ചേർത്തു.
അതിർത്തി കാക്കുന്ന സൈനികരും കതിര് കാക്കുന്ന കർഷകരും ഒരു പോലെയാണെന്നും അദ്ദേഹം പറഞ്ഞു. സൈന്യം അതിർത്തി കാക്കുമ്പോൾ കർഷകർ കതിര് കാക്കുന്നു. കൃഷിയെ സംരക്ഷിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം വിജയകുമാർ അധ്യക്ഷം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: