ന്യൂദൽഹി : പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടി നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ട്. രാത്രിയുടനീളം മോദി ഓപ്പറേഷൻ നീരിക്ഷിച്ചുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സെെനിക മേധാവിമാരുമായി ചൊവ്വാഴ്ച വെെകുന്നേരം മുതൽ പുലർച്ചെ വരെ പ്രധാനമന്ത്രി ഒന്നിലധികം തവണ സംസാരിച്ചു.
ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ പാകിസ്ഥാന്റെ ഭീകര ഫാക്ടറികളെയാണ് തകർത്തു തരിപ്പണമാക്കിയത്. പാകിസ്ഥാൻ, പാക് അധിനിവേശ ജമ്മു കശ്മീർ എന്നിവിടങ്ങളിലായി 9 സ്ഥലങ്ങളിൽ വ്യോമാക്രമണം നടന്നു. ജെയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കറിന്റെയും ഒളിത്താവളങ്ങൾ നശിപ്പിക്കപ്പെട്ടു. ഈ ദൗത്യം 100% വിജയകരമായിരുന്നു.
വിശദമായ വിവരങ്ങൾ ഇന്ന് രാവിലെ 10 മണിയോടെ അറിയിക്കും. ആർമി വൃത്തങ്ങൾ പറയുന്നതനുസരിച്ച് പാകിസ്ഥാനിലെ നാല് സ്ഥലങ്ങളിലും പിഒകെയിലെ അഞ്ച് സ്ഥലങ്ങളിലും ഇന്ത്യൻ സൈന്യം തീവ്രവാദികളുടെ കേന്ദ്രങ്ങൾ തകർത്തുവെന്നാണ്. പാകിസ്ഥാനിലെ ബഹാവൽപൂർ, മുരിദ്കെ, സിയാൽകോട്ട് എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകൾ തകർത്തതായി പറയപ്പെടുന്നു.
അതേ സമയം തീവ്രവാദികളുടെ ഒളിത്താവളങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സാധാരണക്കാർക്കോ പാകിസ്ഥാൻ സൈനിക താവളങ്ങൾക്കോ എതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ സംയുക്ത ഓപ്പറേഷനായിരുന്നു ഇത്. ഭീകരർക്കെതിരെ കർശന നടപടിയെടുക്കാൻ പ്രധാനമന്ത്രി മോദി ഇന്ത്യൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു.
വ്യോമാക്രമണത്തെക്കുറിച്ച് ഇന്ത്യൻ സൈന്യം വിവരം നൽകിയതിനു ശേഷം, സോഷ്യൽ മീഡിയയിൽ ജയ് ഹിന്ദ്, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങൾ ഉയർന്നു. ഭാരത് മാതാ കീ ജയ് എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു. ഇന്ത്യൻ ആർമിയുടെ സോഷ്യൽ മീഡിയ ഹാൻഡിലിലും ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. അതിൽ ജസ്റ്റിസ് ഈസ് സേവ്ഡ് (ഓപ്പറേഷൻ സിന്ദൂർ) എന്ന് എഴുതിയിരുന്നു.
അതേ സമയം ഏത് സാഹചര്യത്തെയും നേരിടാൻ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ എല്ലാ വ്യോമ പ്രതിരോധ യൂണിറ്റുകളും സജീവമാക്കിയിട്ടുണ്ട്. കശ്മീർ മുതൽ രാജസ്ഥാൻ വരെ വ്യോമസേന ജാഗ്രതയിലാണ്. പ്രവർത്തനവും സുരക്ഷാ കാരണങ്ങളും കാരണം വ്യോമാതിർത്തി നിയന്ത്രിച്ചിരിക്കുകയാണ്.
ഇന്ത്യൻ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ഇത് ഇന്ത്യയുടെ സംയമനപരമായ സമീപനത്തെയാണ് കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: