കോട്ടയം: കോട്ടയം ദേവലോകത്തെ മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചു. ബിജെപി വികസിത് കേരളം പരിപാടിയുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. 20 മിനിറ്റോളം അദേ്‌ദേഹം കാതോലിക്കാ ബാവയുമായി സംസാരിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ വച്ച് പോസ്റ്ററടിക്കുന്ന വികസനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് കോട്ടയം ജില്ലയില്‍ വിവിധയിടങ്ങളില്‍ വികസിത് കേരളം പരിപാടിയുടെ ഭാഗമായി നടത്തിയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കോണ്‍ഗ്രസിലും സിപിഎമ്മിലും രാജവംശഭരണമാണ് നടക്കുന്നത്. കോണ്‍ഗ്രസിന്‌റെ രാജവംശ ഭരണമാണ് രാജ്യത്തെ നശിപ്പിച്ചത്. താന്‍ നേതാവാകാന്‍ വന്ന ആളല്ലെന്നും അര്‍ഹതപ്പെട്ടവരെ നേതാക്കന്മാരാക്കാന്‍ വന്നതാണെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ 100% പ്രവര്‍ത്തിച്ചാല്‍ താന്‍ 200 % പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് തരുന്നതായി അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും വിവിധ പരിപാടികളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: