ഇസ്ലാമാബാദ് : പാകിസ്ഥാൻ സൈനിക വാഹനം പൊട്ടിത്തെറിച്ചു. ഏഴു പേർ കൊല്ലപ്പെട്ടു . നിരവധി പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരാനും സാദ്ധ്യതയുണ്ടെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബലൂചിസ്ഥാന്റെ തെക്കൻ പ്രവിശ്യയിലാണ് ഐഇഡി ബോംബ് ഉപയോഗിച്ചാണ് പൊട്ടിത്തെറിയുണ്ടായത്. സൈനികർ കൊല്ലപ്പെട്ട വിവരം പാക് ആർമി തന്നെയാണ് പുറത്തുവിട്ടത്. ബലോച് ലിബറേഷൻ ആർമിയാണ് ഇതിന് പിന്നിലെന്നും പാക് സൈന്യം ആരോപിച്ചു.അഫ്ഗാനിസ്ഥാനും ഇറാനും അതിർത്തി പങ്കിടുന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന നിരവധി വിമത ഗ്രൂപ്പുകളിൽ ഏറ്റവും ശക്തമാണ് ബിഎൽഎ
പ്രതികരിക്കാൻ ഇവിടെ എഴുതുക