World

പാകിസ്ഥാനുള്ള ധനസഹായം നിര്‍ത്താന്‍ എഡിബിയോടും ഇറ്റാലിയോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Published by

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്‌റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുള്ള ധനസഹായം നിര്‍ത്താന്‍ ഇന്ത്യ ഏഷ്യന്‍ വികസന ബാങ്കിനോടും (എഡിബി) ഇറ്റാലിയന്‍ സര്‍ക്കാരിനോടും ഇന്ത്യ ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം നിഷേധിച്ചു.
മിലാനില്‍ നടന്ന ഉഭയകക്ഷി യോഗത്തില്‍ പാകിസ്ഥാനുള്ള ധനസഹായം പുനഃപരിശോധിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇറ്റാലിയന്‍ ധനമന്ത്രി ജിയാന്‍കാര്‍ലോ ജിയോര്‍ഗെറ്റിയോട് ആവശ്യപ്പെട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എഡിബി ഗവര്‍ണര്‍മാരുടെ വാര്‍ഷിക യോഗത്തോടനുബന്ധിച്ച് എഡിബി പ്രസിഡന്റ് മസത്സുഗു അസകാവയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സീതാരാമന്‍ സമാനമായ അഭ്യര്‍ത്ഥന നടത്തിയതായി മറ്റൊരു റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. രണ്ട് അവകാശവാദങ്ങളും അടിസ്ഥാനരഹിതമാണെന്ന് ധനകാര്യ മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് സഹിതം വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക