തിരുവനന്തപുരം: കാട്ടാക്കടയില്‍ 15 വയസുകാരന്‍ ആദിശേഖറിനെ കാറിടിച്ച് കൊന്ന കേസില്‍ ബന്ധുവായ പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജനെ ജീവപര്യന്തം കഠിന തടവിനും 10 ലക്ഷം രൂപ പിഴയ്‌ക്കും വഞ്ചിയൂര്‍ ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചു.
2023 ആഗസ്റ്റ് 30നായിരുന്നു കേസിന് ആസ്പദമായ സംഭവം. പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലയ്‌ക്കു കാരണമായത്. ക്‌ഷേത്രമൈതാനത്ത് കളി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനായി ആദിശേഖര്‍ സൈക്കിളില്‍ കയറുന്നതിനിടെ പിന്നിലൂടെ കാറോടിച്ചുവന്ന് ഇടിച്ചിടുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി. അബദ്ധത്തില്‍ ഇടിച്ചതാണെന്നായിരുന്നു ആദ്യം കരുതിയിരുന്നതെങ്കിലും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കരുതിക്കൂട്ടിയുള്ള ക്രൂരമായ കൊലപാതകമാണെന്ന് വ്യക്തമായി. ഇത് സാധൂകരിക്കുംവിധം ഒരു ബന്ധുവും നിര്‍ണായകമായ മൊഴി നല്‍കിയിരുന്നു. പുളിങ്കോട് സ്വദേശികളായ അരുണ്‍കുമാര്‍ ദീപ ദമ്പതികളുടെ മകനാണ് ആദിശേഖരന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക