Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സര്‍ക്കാറിന്റെ നാലാം വാര്‍ഷികം: ‘എന്റെ കേരളം’ പ്രദര്‍ശന വിപണ മേള: ഒരുങ്ങുന്നത് വൈവിധ്യമാർന്ന സ്റ്റാളുകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2025, 03:22 pm IST
in Malappuram

സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മലപ്പുറം കോട്ടക്കുന്നില്‍ മെയ് ഏഴു മുതല്‍ 13 വരെ നടക്കുന്ന ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന- വിപണന മേളയുടെ ഭാഗമായി ഒരുങ്ങുന്നത് വൈവിധ്യമാർന്ന സ്റ്റാളുകൾ. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ കോട്ടക്കുന്നില്‍ പവലിയനുകളുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. ആകെ 45,192 ച. അടിയില്‍ ശീതീകരിച്ച രണ്ട് ഹാംഗറുകള്‍ ഉള്‍പ്പെടെ 70,000 ച. അടി വിസ്തൃതിയിലുള്ള പ്രദര്‍ശന നഗരിയാണ് ഒരുങ്ങുന്നത്.

വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ സർക്കാരിന്റെ വ്യത്യസ്ത പദ്ധതികളെക്കുറിച്ച് ജനങ്ങൾക്ക് അറിവു നൽകുന്ന രീതിയിലാണ് ക്രമീകരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എൽ ഇ ഡി വാളുകളിൽ തത്സമയ പ്രദർശനങ്ങളും വിവിധ വകുപ്പുകളുടെ സേവനങ്ങളും ഉറപ്പാക്കും.

ശീതീകരിച്ച പവലിയനില്‍ ഒരു കുടക്കീഴില്‍ ഒരു കേരളം. ഇതാണ് ഒറ്റ വാക്കിൽ ഈ മെഗാ പ്രദർശനം.

കേരളത്തിന്റെ സമഗ്ര മുന്നേറ്റങ്ങളെ അടയാളപ്പെടുത്തുന്നതും മാറുന്ന കേരളത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിയുന്നതുമാണ് വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്‌സിബിഷന്‍. 100 ഓളം സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 150 ലധികം തീം സ്റ്റാളുകള്‍, വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സൂക്ഷ്മ- ഇടത്തരം സംരംഭങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും 60 ലധികം വിപണന സ്റ്റാളുകള്‍, പുസ്തക മേള, 2000 ച. അടിയിൽ പി.ആര്‍.ഡിയുടെ എന്റെ കേരളം ഒന്നാമാത് ചിത്രീകരണം, കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കാര്‍ഷിക മേള, കുടുംബശ്രീയുടെ രുചി വൈവിധ്യങ്ങളുടെ ഭക്ഷ്യമേള, ടൂറിസം അനുഭവങ്ങള്‍ പുനരാവിഷ്‌ക്കരിക്കുന്ന ടൂറിസം വകുപ്പിന്റെ പ്രദര്‍ശനം, സാങ്കേതിക മികവ് തെളിയിക്കുന്ന കിഫ്ബിയുടെ പ്രദര്‍ശന പവലിയന്‍, ഐ.ടി വകുപ്പിന്റെയും സ്റ്റാര്‍ട്ടപ്പുകളുടെയും ടെക്നോ ഡെമോ ഏരിയ, സ്പോർട്സ് സോൺ, വൈവിധ്യവും വിജ്ഞാനപ്രദവുമായ സ്റ്റാളുകള്‍, മിനി തിയേറ്റർ എല്ലാം ശീതീകരിച്ച ഈ പന്തലിനകത്തുണ്ട്. ഏഴു ദിവസങ്ങളിലായി വിവിധ വകുപ്പുകളുടെ കാലിക പ്രസക്തതമായ 13 സെമിനാറുകളും എല്ലാ ദിവസവും വൈകീട്ട് കലാ പരിപാടികളും മേളയുടെ ഭാഗമായി നടക്കും.

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്, നാഷണൽ വാട്ടർ വെയ്സ്, ദുരന്തനിവാരണം, നോർക്ക, പോലീസ്, വിജിലൻസ്, ഫയർ ആൻഡ് റെസ്ക്യൂ, ഐടി മിഷൻ, റവന്യൂ, ആരോഗ്യം, ഫോറസ്റ്റ്, സപ്ലൈകോ, വൈദ്യുതി, പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, കെ ഫോൺ, കെ സ്മാർട്ട് തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളുടെ മികവാർന്ന സ്റ്റാളുകൾ മേളയ്‌ക്ക് മാറ്റു കൂട്ടും. ഒപ്പം ഈ വകുപ്പുകളുടെ വിവിധ സേവനങ്ങളും ലഭ്യമാകും.

മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റാളുകളിൽ ലൈസൻസ്, രജിസ്ട്രേഷൻ തുടങ്ങിയവയെക്കുറിച്ചുള്ള സംശയനിവാരണങ്ങൾ, തൽക്ഷണ സേവനങ്ങൾ ഇവയുണ്ടാകും. അക്ഷയ സേവനങ്ങളും അക്ഷയയുടെ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. തവനൂർ സെൻട്രൽ ജയിലിലെ അന്തേവാസികളുടെ പെയിന്റിങ്, കരകൗശല വസ്തുക്കളുടെ പ്രദർശനവും വിപണനവും തുടങ്ങിയവയുമുണ്ട്. മിൽമ ഉൽപന്നങ്ങൾ, ക്ഷീര കർഷകർക്കുള്ള വിവിധ പദ്ധതികൾ എന്നിവ പരിചയപ്പെടാനുള്ള അവസരവും പ്രദർശന നഗരിയിലുണ്ട്. ബി.എസ്.എൻ. എല്ലിന്റെ വിവിധ ഉൽപന്നങ്ങളും മൊബൈൽ സർവീസും മേളയിലുണ്ട്. കുടുംബശ്രീ സേവനങ്ങൾ, എംപ്ലോയ്‌മെന്റ് വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളുടെ വിവരങ്ങൾ എന്നിവയും ഉറപ്പാക്കിയിട്ടുണ്ട്. കൺസ്യൂമർ ഫെഡിന്റെ വിവിധ ഉൽപന്നങ്ങളുടെ വിപണനവും ഉണ്ടായിരിക്കും.

സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോഴ്സുകൾ, അഡ്മിഷൻ, ആശുപത്രി സംഘങ്ങളുടെ വിവരങ്ങൾ, പ്രഷർ- ഷുഗർ ടെസ്റ്റ് എന്നിവയാണ് സഹകരണ വകുപ്പിന്റെ സ്റ്റാളുകളുടെ ആകർഷണീയതകൾ. ജലഗുണ നിലവാര പരിശോധന, വാട്ടർ അതോറിറ്റിയുടെ ഓൺലൈൻ സേവനങ്ങൾ പരിചയപ്പെടുത്തൽ, ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തുന്ന ടെസ്റ്റ്, കൃഷിവകുപ്പിന്റെ കതിർ ആപ്പ് രജിസ്ട്രേഷൻ, മണ്ണ് പരിശോധന, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള ലൈസൻസ് എൻ ഒ സി എന്നിവ അനുവദിക്കുന്നതിനുള്ള ഹെൽപ്പ് ഡെസ്ക്, സർവ്വകലാശാല സേവനങ്ങളുടെ സംശയനിവാരണത്തിനായി ഡിജിറ്റൽ സ്റ്റുഡൻസ് സർവീസ് സെന്റർ, മിത്ര വുമൺ ഹെൽപ്പ് ലൈൻ മാതൃക, കെട്ടിട നിർമ്മാണ അനുമതി സംബന്ധിച്ച സംശയനിവാരണം, മൊബൈൽ വെറ്ററിനറി യൂണിറ്റ്, ജി എസ് ടി ഹെൽപ് ഡെസ്ക്, ലോട്ടറി ഏജൻസി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള സംശയനിവാരണം ഫോം വിതരണം, എക്സൈസ് വകുപ്പിന്റെ ലഹരി വിമുക്ത കൗൺസിലിംഗ്, സാക്ഷരതാ മിഷന്റെ നാല്, ഏഴ്, പത്ത്, ഹയർസെക്കൻഡറി ക്ലാസുകളിലേക്കുള്ള തുല്യത പഠന രജിസ്ടേഷൻ, പച്ചമലയാളം, അച്ഛി ഹിന്ദി കോഴ്സ് രജിസ്ട്രേഷൻ തുടങ്ങി വൈവിധ്യമാർന്ന സേവനങ്ങളും പ്രദർശനങ്ങളുമാണ് സ്റ്റാളുകളിൽ ഒരുങ്ങുന്നത്.

രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശന സമയം.

Tags: malappuramEnte Keralam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇൻസ്റ്റഗ്രാമിൽ കിനാവിന്റെ രാജകുമാരൻ, യഥാർത്ഥത്തിൽ മുഹമ്മദ് ജസീൽ! പ്രണയം നടിച്ച് യുവതികളെ ലോഡ്ജിലെത്തിച്ച് സ്വർണം കൈക്കലാക്കുന്ന മലപ്പുറംകാരൻ പിടിയിൽ

Kerala

6 മണിക്ക് ചായ കിട്ടാതായതോടെ കുഞ്ഞുങ്ങളുമൊത്ത് ഉറങ്ങുകയായിരുന്ന മരുമകളെ ക്രൂരമായി വെട്ടി, നാട്ടുകാർ കണ്ടത് കൂസലില്ലാതെ ചോര കഴുകി കളയുന്ന ശാന്തയെ

Kerala

മലപ്പുറത്ത് കരിഞ്ചന്തയിൽ ഗ്യാസ് വിൽപ്പന; എസ്സെ ഓട്ടോ എൽപിജി പമ്പിൽ ഒരു സിലിണ്ടർ ഫിൽ ചെയ്യുന്നത് 2000 രൂപ നിരക്കിൽ

Kerala

മലപ്പുറത്ത് നിക്കാഹ് കഴിഞ്ഞതിന് പിന്നാലെ നവവരൻ എംഡിഎംഎയുമായി അറസ്റ്റിൽ: ഒളിപ്പിച്ചത് മണിയറയിലെ ബാത്ത്റൂമിൽ

Kerala

ഭക്ഷ്യവിഷബാധയെന്ന് സംശയം, കുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു ; അമ്മയും ബന്ധുക്കളടക്കം അഞ്ച് പേർ ചികിത്സയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.