ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ സൗദി ഉള്‍പ്പെടെയുള്ള മുസ്ലിം രാജ്യങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പമാണ്. ഇതിന് പിന്നിലെ കാരണങ്ങള്‍ പലതാണ്.
പല മുസ്ലിം രാജ്യങ്ങളും അവരുടെ ഭൗമരാഷ്‌ട്രീയവും സാമ്പത്തിക നേട്ടവും മുന്‍നിര്‍ത്തിയാണ് ഇന്ത്യയെ പിന്തുണയ്‌ക്കുന്നത്. മതപരമായ പിന്തുണ പാകിസ്ഥാന് നല്‍കുന്നതിനേക്കാള്‍ ഇന്ത്യയ്‌ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്നതാണ് നല്ലതെന്ന് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള മുസ്ലിം രാജ്യങ്ങള്‍ കരുതുന്നു.
ഇറാന്‍, തുര്‍ക്കി, സൗദി അറേബ്യ, യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവ തെക്കന്‍ ഏഷ്യന്‍ പ്രദേശത്തെ സ്ഥിരതയും സാമ്പത്തിക നേട്ടവും മുന്‍നിര്‍ത്തി ഇന്ത്യയെയാണ് പിന്തുണയ്‌ക്കുന്നത്. വ്യാപാരം, എണ്ണക്കയറ്റുമതി, തൊഴിലാളികളുടെ ലഭ്യത എന്നീ കാര്യങ്ങളില്‍ ഇന്ത്യയെ ഏറെ ആശ്രയിക്കുന്ന സൗദി അറേബ്യ, ഖത്തര്‍, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍. പഹല്‍ഗാം പ്രശ്നത്തില്‍ പാകിസ്ഥാനെ അനുകൂലിച്ച് കൊണ്ട് ഒരു മുസ്ലിം രാജ്യങ്ങളും പരസ്യപ്രസ്താവന നടത്തിയിട്ടില്ല. വിഷന്‍ 2030ല്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സൗദി അറേബ്യ അവരുടെ ബിസിനസ് മെച്ചപ്പെടുത്താനും ഇന്ത്യയുമായുള്ള ബന്ധം കരുത്തുറ്റതാക്കാനും ആണ് ശ്രമിക്കുന്നത്. ഖത്തറും മതപരമായ ഐക്യപ്പെടലിനേക്കാള്‍ സാമ്പത്തിക പുരോഗതിയ്‌ക്കും പ്രദേശത്തെ സമാധാനാന്തരീക്ഷത്തിനുമാണ് മുന്‍തൂക്കം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: