കൊച്ചി: ഉണ്ണി മുകുന്ദനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം വരുന്നു. ചിത്രം നിര്‍മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ഉണ്ണി മുകുന്ദനും മിഥുനും ഗോകുലം ഗോപാലനും നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഇവര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംവിധായകന്‍ ആരെന്നത് പ്രഖ്യാപിച്ചിട്ടില്ല.
താന്‍ ഏറെക്കാലമായി യാഥാര്‍ഥ്യമായി കാണാന്‍ ആഗ്രഹിക്കുന്ന പ്രോജക്റ്റ് ആണ് ഇതെന്നും ഉണ്ണി മുകുന്ദന്‍ കൂടി ചിത്രത്തിലേക്ക് വന്നതിനാലാണ് ഇത് യാഥാര്‍ഥ്യമായതെന്നും മിഥുന്‍ മാനുവല്‍ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തന്റെയും ഉണ്ണി മുകുന്ദന്റെയും ഗോകുലം മൂവീസിന്റെയും ഫിലിമോഗ്രഫിയിലെ മാത്രമല്ല, മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് ഇതെന്നാണ് മിഥുന്‍ അറിയിച്ചിരിക്കുന്നത്.
രചയിതാവ് എന്ന നിലയില്‍ താന്‍ ഏറെ ആവേശപ്പെടുന്ന പ്രോജക്റ്റ് ആണ് ഇതെന്നും മിഥുന്‍ മാനുവല്‍ തോമസ് അറിയിച്ചിട്ടുണ്ട്. ഒരു മെഗാ മാസ് എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങള്‍, അണിയറ പ്രവര്‍ത്തകര്‍ എന്നിവരുടെ പേരുവിവരങ്ങള്‍ അധികം വൈകാതെ തന്നെ പുറത്ത് വിടും. ഒട്ടേറെ പ്രശസ്തരായ സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തില്‍ അണിനിരക്കുക എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: