ഇടുക്കി: കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായ ശേഷം ജാമ്യം കിട്ടിയ റാപ്പര്‍ വേടന് വീണ്ടും വേദിയൊരുക്കുകയാണ് സര്‍ക്കാര്‍. ഇടുക്കിയിലെ എന്റെ കേരളം പ്രദര്‍ശന മേളയിലാണ് വേടന് വീണ്ടും വേദി കിട്ടിയത്.
വിവാദങ്ങളെ തുടര്‍ന്ന് ഇടുക്കിയിലെ പരിപാടി നേരത്തെ റദ്ദ് ചെയ്തിരുന്നു.തിങ്കളാഴ്ച വൈകുന്നേരം വാഴത്തോപ്പ് സ്‌കൂള്‍ മൈതാനത്താണ് വേടന്റെ റാപ്പ് ഷോ. വേടനെ പിന്തുണക്കുന്ന നിലപാടാണ് സിപിഎം നേതാക്കളുള്‍പ്പെടെ സ്വീകരിച്ചത്.
സര്‍ക്കാരിന്റെ 4-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 29നാണ് ഇടുക്കിയില്‍ വേടന്റെ പരിപാടി നടക്കേണ്ടിയിരുന്നത്. അതിനിടയിലാണ് 24-ാം തിയതി കഞ്ചാവുമായി വേടന്‍ അറസ്റ്റിലാവുന്നത്. പുലിപ്പല്ല് കേസിലും പെട്ടു. കഞ്ചാവ് കേസില്‍ പിടിയിലായതോടെ പരിപാടി റദ്ദാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ജാമ്യത്തിലിറങ്ങിയതിന് ശേഷം വീണ്ടും വേദി നല്‍കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: