ഇസ്ലാമബാദ് :പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാക് സൈനിക മേധാവിയെന്ന് മുൻ പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥൻ ആദില്‍ രാജയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം. സൈനിക സേവനത്തില്‍ നിന്നും വിരമിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ, പഹല്‍ഗാമില്‍ ഇത്തരമൊരു ആക്രമണം നടത്തുക വഴി തന്റെ സൈനിക മേധാവി എന്ന സീറ്റില്‍ തുടര്‍ന്നും ഇരിക്കാനാണ് പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ ശ്രമിച്ചതെന്നാണ് ആദില്‍ രാജ ഉയര്‍ത്തുന്ന ആരോപണം.
അസിം മുനീര്‍ പാകിസ്ഥാനിലെ ജിഹാദി പട്ടാളമേധാവി
പഴയ പട്ടാള ജനറലായ സിയാ ഉള്‍ ഹഖിനെപ്പോലെ അധികാരഭ്രാന്തുള്ള വ്യക്തിയാണ് അസിം മുനീര്‍ എന്നും ആദില്‍ രാജ ആരോപിക്കുന്നു. പാകിസ്ഥാനില്‍ പട്ടാളഭരണം ഏര്‍പ്പെടുത്തലും അതിന്റെ തലപ്പത്ത് പട്ടാളജനറലായി ഇരിക്കലുമാണ് അസിം മുനീറിന്റെ ലക്ഷ്യമെന്നും പറയപ്പെടുന്നു. പാകിസ്ഥാനിലെ ജിഹാദിയായ പട്ടാള മേധാവി എന്ന് അറിയപ്പെടുന്ന വ്യക്തിയാണ് അസിം മുനീര്‍.
മോദിയാണ് പഹല്‍ഗാം ആക്രമണത്തിന് പിന്നിലെന്ന കോണ്‍ഗ്രസ് ആരോപണത്തിന് തിരിച്ചടി
എന്തായാലും മോദി ആസൂത്രണം ചെയ്ത ആക്രമണമാണ് പഹല്‍ഗാമിലേതെന്ന് വരുത്തിതീര്‍ക്കാനുള്ള കോണ്‍ഗ്രസ് കളികള്‍ക്കേറ്റ വലിയ തിരിച്ചടിയാണ് ഇത്.
സ്വന്തം വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കായി മുനീർ ഈ ആക്രമണം ആസൂ ത്രണം ചെയ്യുകയായിരുന്നുവെന്നും, പാകിസ്ഥാന്‍ രഹസ്യ ഏജന്‍സിയായ ഐഎസ്‌ഐ (ISI) ഇതില്‍ നിന്ന് അദ്ദേ ഹത്തെ തടയാൻ ശ്രമിച്ചിരുന്നുവെന്നുമാണ് ആദില്‍ രാജയുടെ ആരോപണം.
അസിം മുനീറിന്റെ വിവാദപ്രസംഗം, പിന്നാലെ ആക്രമണം
ഭീകരാക്രമണത്തിനും രണ്ടാഴ്ച മുന്‍പ് അതിലേക്ക് വഴിയൊരുക്കുന്ന വിധത്തില്‍ അസിം മുനീര്‍ പാകിസ്ഥാനികളേയും ഭീകരരേയും പ്രകോപിപ്പിക്കുന്ന ഒരു പ്രസംഗം നടത്തിയിരുന്നു. കശ്മീര്‍ പാകിസ്ഥാന്‍റേതാണെന്നും കശ്മീരിനെ പാകിസ്ഥാനില്‍ നിന്നും പിരിക്കാന്‍ ലോകത്തിലെ ഒരു ശക്തിക്കും ആകില്ലെന്നും ആയിരുന്നു അസിം മുനീറിന്റെ വിവാദപ്രസംഗം. “കശ്മീര്‍ പാകിസ്ഥാന്റെ കഴുത്തിലെ പ്രധാനഞരമ്പാണ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ കശ്മീരികള്‍ക്കെതിരായ സമരത്തെ പിന്തുണയ്‌ക്കും. നമ്മള്‍ ഹിന്ദുക്കളില്‍ നിന്നും വ്യത്യസ്തരാണ്. നമ്മുടെ മതം, ആചാരം, പാരമ്പര്യം, സംസ്കാരം, ഭക്ഷണം, ചിന്തകള്‍ എല്ലാം ഹിന്ദുക്കളില്‍ നിന്നും വ്യത്യാസമാണ്. അതുകൊണ്ടാണ് രണ്ട് രാജ്യം ഉണ്ടായത്. “-ഇതായിരുന്നു അസിം മുനീറിന്റെ പ്രസംഗം. ഈ വിവാദപ്രസംഗത്തിന്റെ തൊട്ടു പിന്നാലെയാണ് ഏപ്രില്‍ 22ന് ടൂറിസ്റ്റുകളായി എത്തിയ 26 ഹിന്ദുക്കളെ മതം ചോദിച്ച് പഹല്‍ഗാമില്‍ പാകിസ്ഥാനില്‍ നിന്നെത്തിയ ലഷ്കര്‍ ഭീകരര്‍ വെടിവെച്ച് കൊന്നത്.
ആരാണ് ആദില്‍ രാജ?
ഇമ്രാന്‍ഖാന്റെ അനുയായിയാണ് ആദില്‍ രാജ. സമൂഹമാധ്യമമായ എക്സില്‍ ഇപ്പോഴത്തെ പാകിസ്ഥാന്‍ സര്‍ക്കാരിനും സൈന്യത്തിനും എതിരെ കടുത്തവിമര്‍ശനം ഉയര്‍ത്തുന്ന വ്യക്തിയുമാണ് ആദില്‍ രാജ. വിമര്‍ശനത്തിനെതിരെ പാക് സൈന്യം ആദില്‍ രാജയ്‌ക്കെതിരെ നടപടിയെടുക്കാന്‍ തുടങ്ങിയതോടെ ലണ്ടനിലേക്ക് കടന്നിരിക്കുകയാണ് അദ്ദേഹം. അവിടെ നിന്നാണ് ഇപ്പോള്‍ പാക് സൈന്യത്തിനെതിരായ നഗ്നസത്യങ്ങള്‍ അദ്ദേഹം വിളിച്ചുപറയുന്നത്.
ആദില്‍ രാജയുടെ ഈ ഗുരുതരമായ ആരോപണം ഇപ്പോള്‍ വലിയ രാഷ്‌ട്രീയകോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. കൃത്യമായ തെളിവുകളില്ലാതെ ഉന്നയിക്കപ്പെട്ട ആരോപണമാണെങ്കിലും ഒരു മുൻ സൈനിക ഓഫീസർ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു
ഈ വിഷയത്തില്‍ അസിം മുനീറോ പാ കിസ്ഥാൻ സൈന്യമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: