Kerala

ലോക പ്രസിഡന്റ് എന്ന നിലയിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ പെരുമാറ്റം, ട്രംപിനെ നിരീക്ഷിച്ച ശേഷം പാർട്ടി നടപടി : എം എ ബേബി

Published by

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ലോകത്തിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് ട്രംപ് മുമ്പോട്ട് പോകുന്നതെന്ന് ബേബി ആരോപിച്ചു. സാഹചര്യങ്ങൾ നിരീക്ഷിച്ച് ട്രംപിനോടുള്ള നയത്തിൽ പാർട്ടി നിലപാടെടുക്കുമെന്നും എം.എ. ബേബി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

‘അമേരിക്കയുടെ പ്രസിഡന്‍റ് എന്ന മട്ടിലല്ല, ലോകത്തിന്റെ പ്രസിഡന്‍റ് താനാണെന്ന മട്ടിലാണ് ട്രംപ് നീക്കങ്ങൾ നടത്തുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ അത് എങ്ങനെ അനാവൃതമാകുമെന്ന് നോക്കി പാർട്ടി നിലപാടെടുക്കും. കേന്ദ്രകമ്മിറ്റിയുടെ യോഗത്തിലെത്തുമ്പോഴേക്കും സ്ഥിതിഗതികൾ കുറച്ചു കൂടി വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’, എം.എ. ബേബി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയിലും ലോകത്തും നിലനിൽക്കുന്ന രാഷ്‌ട്രീയ സാഹചര്യത്തെക്കുറിച്ച് പാർട്ടി പോളിറ്റ് ബ്യൂറോ ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by