India

ഇന്ത്യയ്‌ക്ക് മുന്നിൽ കരുത്തരാണെന്ന് കാട്ടാൻ വീഡിയോ ഗെയിമിൽ നിന്ന് അടിച്ചു മാറ്റിയ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു : നാണം കെട്ട് പാകിസ്ഥാൻ വ്യോമസേന

Published by

ഇസ്ലാമാബാദ് : പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയെ ഭയപ്പെടുത്താൻ എന്ന പേരിൽ പാകിസ്ഥാൻ വ്യോമസേന പുറത്തുവിട്ട വീഡിയോയിൽ ഉള്ളത് സ്പേസ് എക്സ് വീഡിയോകൾ, കോൾ ഓഫ് ഡ്യൂട്ടി പോലുള്ള വീഡിയോ ഗെയിമുകളിൽ നിന്നുള്ള ദൃശ്യങ്ങൾ .

ഏപ്രിൽ 29 നാണ്, തങ്ങൾ കരുത്തരാണെന്ന പേരിൽ ധീരത പ്രദർശിപ്പിക്കാൻ ശ്രമിക്കുന്ന 3 മിനിറ്റ് 21 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ പാകിസ്ഥാൻ വ്യോമസേന അവരുടെ ഔദ്യോഗിക X അക്കൗണ്ടിൽ പങ്കിട്ടത്. പാകിസ്ഥാൻ വ്യോമസേനയുടെ ഔദ്യോഗിക ഹാൻഡിലായ DGPR ആണ് ഈ ക്ലിപ്പ് പോസ്റ്റ് ചെയ്തത് . “ദേശീയ പരമാധികാരത്തിനും പ്രതിരോധ മികവിനുമുള്ള അചഞ്ചലമായ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു” എന്ന പ്രസ്താവനയോടെയാണ് വീഡിയോ പങ്ക് വച്ചത്.

എന്നാൽ ഇതിലെ ദൃശ്യങ്ങളിൽ ഏറെയും സ്പേസ് എക്സ് വീഡിയോകൾ, കോൾ ഓഫ് ഡ്യൂട്ടി പോലുള്ള വീഡിയോ ഗെയിമുകളിൽ നിന്നുള്ളവയായിരുന്നു . തുർക്കി ഡ്രോണുകളുടെയും എസ്-300 സിസ്റ്റങ്ങളുടെയും ക്ലിപ്പുകളും ഉപയോഗിച്ച് പാകിസ്ഥാൻ വ്യോമസേന തങ്ങളുടെ സൈനിക കഴിവുകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു.പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത് . പാകിസ്ഥാനികൾ പോലും ഈ വീഡിയോയെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by