തിരുവനന്തപുരം: അഞ്ചുതെങ്ങിലെ മത്സ്യ വ്യാപാര കേന്ദ്രത്തില്‍ 385 കിലോ പഴകിയ മീന്‍ പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കണ്ടൈയ്‌നര്‍ ലോറികളില്‍ പഴകിയ മത്സ്യം എത്തുന്നുണ്ടെന്ന് നാട്ടുകാര്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നല്‍കിയിരുന്നു. പത്ത് കിലോ നത്തോലിയും 350 കിലോ വരുന്ന വിവിധ തരം ചൂര മീനുകളുമാണ് പിടിച്ചെടുത്തത്.
പിടികൂടിയ മീനുകള്‍ നശിപ്പിച്ചു. വര്‍ക്കല, ആറ്റിങ്ങല്‍, സര്‍ക്കിളിലുള്ള ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മുമ്പും പലതവണ ഇവിടെ പരിശോധന നടത്തി പഴയ മത്സ്യം നശിപ്പിച്ചിട്ടുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പഴകിയ മത്സ്യം എത്തുന്നത് തുടരുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: