ഇസ്ലാമാബാദ് : പാകിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കണമെന്ന് ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യ . ഒരു തരത്തിലുള്ള അക്രമമോ കൊലപാതകമോ ഇസ്ലാമിൽ അനുവദിക്കുന്നില്ലെന്നും ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ പറഞ്ഞു.ഇന്തോനേഷ്യയിൽ പ്രചരിക്കുന്ന ഇസ്ലാമിക അധ്യാപനങ്ങളിൽ ഭീകരതയ്‌ക്ക് സ്ഥാനമില്ലെന്നും അത് ഒരു രൂപത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദം പ്രചരിപ്പിക്കുന്ന നയം പിന്തുടരുന്ന രാജ്യം അതിൽ നിന്ന് വിട്ടുനിൽക്കണം . ആയുധങ്ങൾക്കു പകരം സംഭാഷണത്തിന്റെ പാത സ്വീകരിക്കണം , കാരണം ഭീകരതയിൽ നിന്ന് ഒരു നല്ല ഫലവും ഉണ്ടാകില്ല.ഇന്ത്യയുടെ നയം ആഗോള സമാധാനവും വികസനവുമാണ് .ഇതിൽ ഒരു രഹസ്യവുമില്ല. . ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനത്തിനും ബന്ധത്തിനും പുതിയ ഊർജ്ജം നൽകുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിട്ടുണ്ട് ‘ – അദ്ദേഹം പറഞ്ഞു.
ഒപ്പം ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ സുബിയാന്റോ ശക്തമായി അപലപിക്കുകയും ഭീകരതയ്‌ക്കെതിരെ ഇന്ത്യയുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: