ന്യൂദൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനുശേഷം പാകിസ്ഥാൻ എല്ലാ ദിവസവും ഭയത്തിന്റെ നിഴലിലാണ് കഴിയുന്നത്. ആക്രമണത്തിന് പ്രതികാരം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയത് അയൽ രാജ്യത്തെ ചില്ലറയൊന്നുമല്ല ഭയപ്പാടുണ്ടാക്കിയിരിക്കുന്നത്. ആക്രമണത്തിന്റെ സമയവും ലക്ഷ്യവും തീരുമാനിക്കുന്ന തിരക്കിലാണ് ഇപ്പോൾ ഇന്ത്യൻ സൈന്യം.
എന്നാൽ മറുവശത്ത് ഇന്ത്യയുടെ ഈ മനോഭാവം പാകിസ്ഥാനിൽ പരിഭ്രാന്തിയുടെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. പാകിസ്ഥാൻ സൈന്യം പരിഭ്രാന്തിയിലാണ്, ചീഫ് ജനറൽ അസിം മുനീറിന് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് വേണം പറയാൻ. പാകിസ്ഥാൻ സൈന്യത്തിൽ ഇപ്പോൾ സൈനികരുടെ വലിയ കുറവുണ്ട്, അതുകൊണ്ട് അവർ ഇപ്പോൾ പിഒകെയിലെ ഗ്രാമീണർക്ക് യുദ്ധ പരിശീലനം നൽകുകയാണ്.
പാക് അധിനിവേശ കശ്മീരിൽ (പിഒകെ) പാകിസ്ഥാൻ സൈന്യം ക്യാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. അവിടെ പ്രാദേശിക ഗ്രാമീണർക്ക് ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നൽകുന്നു. ഇത് സംബന്ധിച്ച് വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. കുർത്ത-പൈജാമ ധരിച്ച ഗ്രാമീണർ തോക്കിൽ വെടിവയ്‌ക്കാനും ലക്ഷ്യമിടാനും പഠിക്കുന്നത് കാണാം.
ഇന്ത്യൻ സൈന്യത്തിനെതിരെ പോരാടാൻ പാകിസ്ഥാൻ പട്ടാളക്കാർ അവരെ സജ്ജമാക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. വാസ്തവത്തിൽ പല പാകിസ്ഥാൻ സൈനികരും യുദ്ധത്തിൽ പങ്കെടുക്കാൻ മടിക്കുന്നുണ്ട്. പലരും സൈന്യം പോലും ഉപേക്ഷിച്ചു കടന്നുകളഞ്ഞെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: