ന്യൂദല്‍ഹി: കഴിഞ്ഞ ആറ് ദശകത്തോളം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും എന്തേ അപ്പോഴൊന്നും ജാതി സെന്‍സസ് നടത്തിയില്ലെന്നും ഇപ്പോള്‍ മോദി സര്‍ക്കാര്‍ ജാതി സെന്‍സസ് ചെയ്യുകയാണെന്നും ബിജെപി എംപി സംപിത് പത്ര. ഇപ്പോള്‍ അവര്‍ ജാതി സെന്‍സസിന് വേണ്ടി മുറവിളി കൂട്ടുകയാണെന്നും സംപിത് പത്ര പരിഹസിച്ചു. ഇന്ന് കോണ്‍ഗ്രസ് ജാതി സെന്‍സസ് സംബന്ധിച്ച ചില പ്രമേയങ്ങള്‍ കൊണ്ടുവന്ന് വീണ്ടും ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും സംപിത് പത്ര.
“എന്തായാലും മോദി സര്‍ക്കാര്‍ ഇതാ ആദ്യത്തെ ജാതി സെന്‍സസ് ഇന്ത്യയില്‍ നടത്താന്‍ പോവുകയാണ്. ഈ ജാതി സെന്‍സസ് നടത്തുന്നത് ജാതികള്‍ തമ്മിലടിക്കാനല്ല. പകരം നയരൂപീകരണത്തിനാണ്.ഇതാണ് മോദി എപ്പോഴും ചെയ്യുന്നത്” -സംപിത് പത്ര പറഞ്ഞു.
“ഇത് രാഷ്ട്രീയത്തിനോ തെരഞ്ഞെടുപ്പിനോ വേണ്ടിയല്ല. ഭാരതത്തിലെ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്ന് പണ്ഡിറ്റ് നെഹ്രു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി എന്നിവരെല്ലാം ഉദ്ഘോഷിച്ചു. പക്ഷെ ദാരിദ്ര്യം തുടച്ചുനീക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ അത് ചെയ്യുന്നത് മോദിയാണ്. “- സംപിത് പത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: