ഇസ്ലാമബാദ്: ഇന്ത്യയുടെ വ്യോമപാത ഉപയോഗിക്കുന്നതില്‍ നിന്നും പാകിസ്ഥാന്‍ വിമാനങ്ങളെ വിലക്കി ഇന്ത്യയുടെ തിരിച്ചടി. പാകിസ്ഥാന് മുകളിലൂടെയുള്ള വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നത് പാകിസ്ഥാന്‍ വിലക്കി ആറാം ദിവസമാണ് ഇന്ത്യ മറുപടി കൊടുത്തത്.
പാകിസ്ഥാന്റെ സ്വന്തം വിമാനങ്ങള്‍ക്കും പാകിസ്ഥാനില്‍ നിന്നും പ്രവര്‍ത്തിക്കുന്ന മറ്റ് വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാണ്. ഇന്ത്യന്‍ വിമാനങ്ങളെ വ്യോമപാത ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കുക വഴി പാകിസ്ഥാന് പ്രതിമാസം 307 കോടി രൂപയോളം നഷ്ടമാണെന്ന് കണക്കാക്കുന്നു.
പാകിസ്ഥാനെതിരെ തിരിച്ചടിക്കാന്‍ കര, നാവിക, വ്യോമസേനാമേധാവികള്‍ക്ക് സര്‍വ്വവിധ സ്വാതന്ത്ര്യവും ഉന്നതതലയോഗത്തില്‍ നല്‍കിയതിന് ശേഷമാണ് ഇന്ത്യ പാകിസ്ഥാന്‍ വിമാനങ്ങളെ വ്യോമപാത ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കിയത്. പാകിസ്ഥാന്‍ പട്ടാള ജനറല്‍ അസിം മുനീര്‍ ഇന്ത്യയ്‌ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ശേഷമാണ് പഹല്‍ഗാമില്‍ 26 ടൂറിസ്റ്റുകളെ പാക് തീവ്രവാദികള്‍ വെടിവെച്ച് കൊന്നത്. മതമേതെന്ന് ചോദിച്ച് മുസ്ലിമല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു കൊലപാതകം. ഒരു ഹിന്ദു ടൂറിസ്റ്റിനെ രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഒരു മുസ്ലിം യുവാവിനെയും ഭീകരര്‍ കൊലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: