തിരുവനന്തപുരം: ഫൈന്‍ ആര്‍ട്സ് കോളേജുകളിലെ പാഠ്യപദ്ധതിയും അക്കാദമിക് പ്രവര്‍ത്തനങ്ങളും കാലോചിതമായി പരിഷ്‌കരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഡോ. ശിവജി പണിക്കരുടെ നേതൃത്വത്തില്‍ നിയോഗിച്ച കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കും.
പ്രവേശനരീതിയിലും മൂല്യനിര്‍ണ്ണയത്തിലും ഭരണ സംവിധാനത്തിലും സമഗ്ര മാറ്റങ്ങളും, സെമസ്റ്റര്‍ സംവിധാനം കൊണ്ടുവരലും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.
കെസിഎസ് പണിക്കരുടെ നാമധേയത്തില്‍ പുതിയൊരു ആര്‍ട് കോളേജ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഫൈന്‍ ആര്‍ട്സ് കോളേജുകളെ മാറിയ സങ്കല്പനങ്ങളുടെ അടിസ്ഥാനത്തില്‍ വിഷ്വല്‍ ആര്‍ട്ട് കോളേജുകളായി വിഭാവനം ചെയ്യണമെന്ന നിര്‍ദ്ദേശവും കമ്മീഷന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ബിഎഫ്എ, എംഎഫ്എ കോഴ്‌സുകള്‍ക്ക് ഇതനുസരിച്ച് പുനര്‍നാമകരണവും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിലവില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫൈന്‍ ആര്‍ട്സ് കോളേജുകളെ യുജിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി ഭരണപരമായി പുനസ്സംഘടിപ്പിക്കണമെന്നത് മറ്റൊരു ശുപാര്‍ശയാണ്. ഒരൊറ്റ അക്കാദമിക് – ഭരണ സംവിധാനത്തിന് കീഴിലാക്കണമെന്നാണ് ഈ നിര്‍ദ്ദേശം.
കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ പെയിന്റിങ് ഡിപ്പാര്‍ട്മെന്റ്, ആര്‍ട്സ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് ഫാക്കല്‍റ്റിയില്‍നിന്നും മാറി പ്രത്യേക ഫാക്കല്‍റ്റിയായി രൂപകല്പന ചെയ്യണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എം ജി സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജിനെ പ്രത്യേകം വിഷ്വല്‍ ആര്‍ട്സ് കോളേജാക്കുക, മാവേലിക്കര രാജാ രവി വര്‍മ്മ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്ടിനെ, വിഷ്വല്‍ ആര്‍ട്ട് പഠന വകുപ്പായി വിഭാവനം ചെയ്യുക എന്നിവയും നിര്‍ദ്ദേശങ്ങളാ
ഇന്റര്‍ മീഡിയ പ്രാക്ടീസസ്, ക്യുറട്ടോറിയല്‍ പ്രാക്ടീസസ്, ആര്‍ട്ട് ഹിസ്റ്ററി ആന്‍ഡ് വിഷ്വല്‍ സ്റ്റഡീസ്, ഇന്റര്‍ ഡിസിപ്ലിനറി മീഡിയ ആന്‍ഡ് ഡിസൈന്‍ പ്രാക്ടീസസ് തുടങ്ങിയ നവകാല പ്രാധാന്യമുള്ള ബിരുദാന്തര ബിരുദ കോഴ്‌സുകളും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. കോളേജുകളില്‍ ഗ്രാഫിക്സ്/പ്രിന്റ് മേക്കിങ് വകുപ്പുകളും, കലാചരിത്ര പഠനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് എല്ലാ ഫൈന്‍ ആര്‍ട്സ് കോളേജുകളിലും ആര്‍ട്ട് ഹിസ്റ്ററി വിഭാഗവും സ്ഥാപിക്കല്‍ മറ്റൊരു ശുപാര്‍ശയാണ്. കോമണ്‍ സ്റ്റുഡിയോസ്, എക്സിബിഷന്‍ ഗ്യാലറി തുടങ്ങിയ പശ്ചാത്തലസൗകര്യ വികസനവും കോളേജുകളില്‍ ശുപാര്‍ശ ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: