Kerala

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണയും പൂരത്തിനെത്തും,ചെമ്പൂക്കാവ് ശ്രീ കാര്‍ത്യായനി ഭഗവതിയുടെ തിടമ്പേറ്റും

കഴിഞ്ഞവര്‍ഷം നെയ്തിലക്കാവ് അമ്മയുടെ തിടമ്പേറ്റിയിരുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആയിരുന്നു

Published by

തൃശൂര്‍ : പൂരപ്രേമികളുടെ ആവശ്യം പരിഗണിച്ച് ആന പ്രേമികളുടെ ഹരമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണയും പൂരത്തിനെത്തും.ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരത്തിന് എത്തില്ലെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ആന വരുമ്പോള്‍ തിരക്ക് ഏറുന്നതും നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും കൊണ്ടാണ് പിന്‍മാറിയതെന്ന് തെച്ചിക്കോട്ടുകാവ് ദേവസ്വം അറിയിച്ചിരുന്നു.

ചെമ്പൂക്കാവ് ശ്രീ കാര്‍ത്യായനി ഭഗവതിയുടെ തിടമ്പാകും ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഏറ്റുക.കഴിഞ്ഞവര്‍ഷം നെയ്തിലക്കാവ് അമ്മയുടെ തിടമ്പേറ്റിയിരുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആയിരുന്നു.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തൃശൂര്‍ പൂരത്തിലെ നിറസാന്നിധ്യമായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.

നേരത്തെ പൂര വിളംബരത്തില്‍ നിന്നും ആനയെ മാറ്റിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷം മാത്രമാണ് പൂരദിവസം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തിയത്. അതിനുമുന്‍പ് തലേന്ന് നടക്കുന്ന പൂരവിളംബരത്തിനാണ് എത്തിയിരുന്നത്.

അഞ്ചുവര്‍ഷം തൃശൂര്‍ പൂരത്തിന് തെക്കേഗോപുരനട തുറന്നിടാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തിയിരുന്നു.ഇത് എറണാകുളം ശിവകുമാറിലേക്ക് മാറ്റി. ഇതോടെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റാനാണ് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ എത്തിയിരുന്നത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക