India

പാകിസ്ഥാന് തിരിച്ചടികൊടുക്കാന്‍ ഇന്ത്യ തീരുമാനിച്ചു; എവിടെ, എപ്പോള്‍, എങ്ങിനെ തിരിച്ചടിക്കണം എന്ന് സേനാമേധാവികള്‍ക്ക് തീരുമാനിക്കാമെന്ന് മോദി

പഹല്‍ഗാം ആക്രമണത്തിന് പാകിസ്ഥാന് തിരിച്ചടി നല്‍കാനുള്ള മുഴുവന്‍ സ്വാതന്ത്ര്യവും സൈന്യത്തിന് നല്കി പ്രധാനമന്ത്രി മോദി. പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രതിരോധ മന്ത്രിയും ദേശീയ സുരക്ഷാവക്താവും സൈനിക മേധാവികളും പങ്കെടുത്ത ഉന്നത തല യോഗത്തിലാണ് ഈ തീരുമാനം.

Published by

പാകിസ്ഥാന് തിരിച്ചടികൊടുക്കാന്‍ പ്രധാനമന്ത്രിയുടെ തീരുമാനം; എവിടെ, എപ്പോള്‍, എങ്ങിനെ എന്ന് സേനാമേധാവികള്‍ തീരുമാനിക്കും
ന്യൂദല്‍ഹി: പാകിസ്ഥാന് തിരിച്ചടി കൊടുക്കാനുള്ള സര്‍വ്വ സ്വാതന്ത്ര്യവും നാവിക, വ്യോമ, കരസേനകള്‍ക്ക് നല്‍കി പ്രധാനമന്ത്രി മോദി. നാവിക, വ്യോമ, കരസേനകള്‍ക്ക് തീരുമാനിക്കാം. എപ്പോള്‍, എവിടെ, എങ്ങിനെ തിരിച്ചടിക്കണമെന്നത് മൂന്ന് സൈനിക മേധാവികള്‍ക്ക് തീരുമാനിക്കാം.

പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രതിരോധ മന്ത്രിയും ദേശീയ സുരക്ഷാവക്താവും സൈനിക മേധാവികളും പങ്കെടുത്ത ഉന്നത തല യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. പഹല്‍ഗാം ആക്രമണത്തിന് പാകിസ്ഥാന് തിരിച്ചടി നല്‍കാനുള്ള മുഴുവന്‍ സ്വാതന്ത്ര്യവും സൈന്യത്തിന് നല്കിക്കൊണ്ടുള്ള അസാധാരണ തീരുമാനം മോദി എടുത്തിരിക്കുകയാണ്.

പാകിസ്ഥാന് തിരിച്ചടി കൊടുക്കേണ്ട രീതി, ലക്ഷ്യസ്ഥാനങ്ങള്‍, സമയം എന്നിവ നാവിക, വ്യോമ, കരസേനാ മേധാവികള്‍ക്ക് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി മോദി യോഗത്തില്‍ അനുമതി നല്‍കി.

തീവ്രവാദത്തിന് സര്‍വ്വ ശക്തിയുമെടുത്ത് കനത്ത തിരിച്ചടി നല്‍കുക എന്നത് നമ്മുടെ ദേശീയ തീരുമാനമാണെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ സായുധസേനകളുടെ പ്രൊഫഷണലായ കഴിവില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്നും മോദി സൂചിപ്പിച്ചു. പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, നാവിക, വ്യോമ, കരസേനാം മേധാവികള്‍, സംയുക്ത സേനാ മേധാവി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. എങ്ങിനെ, എവിടെ, ഏത് സമയത്ത് തിരിച്ചടി നല്‍കണമെന്നത് സംബന്ധിച്ച് സൈന്യത്തിന് പൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക