ന്യൂദല്‍ഹി: റിസര്‍വ്വ് ബാങ്ക് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് ഇന്ത്യന്‍ ബാങ്കിനും മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വ്വീസിനും പിഴയിട്ടു. ഇന്ത്യന്‍ ബാങ്കിന് 1.61 കോടിയും മഹീന്ദ ആന്‍റ് മഹീന്ദ്ര് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിന് 71.30 ലക്ഷവും ആണ് പിഴ ഈടാക്കിയത്.
റിസര്‍വ്വ് ബാങ്ക് മുന്നോട്ട് വെച്ച നിരവധി ബാങ്കിംഗ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല എന്നതാണ് പരാതി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സ്കീം, മൈക്രോ, സ്മാള്‍, മീഡിയം സംരംഭങ്ങള്‍ക്ക് വായ്പ നല്‍കല്‍ എന്നിവയില്‍ കൃത്യമായ റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ബാങ്ക് വീഴ്ച വരുത്തിയിട്ടുണ്ട്. അതുപോലെ ബാങ്ക് നല്‍കിയ ചില ഹ്രസ്വകാലവായ്പകള്‍ക്കുള്ള പലിശയുടെ കാര്യത്തില്‍ റിസര്‍വ്വ് ബാങ്ക് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും കണ്ടെത്തിയിരുന്നു. എല്ലാ കുറ്റങ്ങളുടെയും പേരില്‍ 1.61 കോടി രൂപയാണ് പിഴയിട്ടത്.
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള ചില നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന കുറ്റമാണ് മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിനെതിരെ റിസര്‍വ്വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നത്. ഉപഭോക്താക്കളുടെ വിശദാംശങ്ങള്‍ നല്‍കേണ്ട കെവൈസി നിയമങ്ങള്‍ പാലിച്ചില്ലെന്ന പരാതിയും ഉണ്ട്. ഇതിന്റെ പേരില്‍ 71.3 ലക്ഷം രൂപയുടെ പിഴ ആണ് ചുമത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: