അമരാവതി: പാകിസ്ഥാന് അനുകൂലമായി സംസാരിക്കുന്നവർ ആ രാജ്യത്തേക്ക് പോകണമെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ടിട്ടും പാക്കിസ്ഥാനെ പിന്തുണച്ച് സംസാരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു .ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ മംഗളഗിരിയിൽ പാർട്ടി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
‘ ചിലർ ഇന്ത്യയിലാണ് ജീവിക്കുന്നത്, പക്ഷേ പാകിസ്ഥാനെ സ്നേഹിക്കുന്നു. ചില നേതാക്കൾ സംവാദങ്ങളിൽ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നിങ്ങൾക്ക് പാകിസ്ഥാനോട് അത്രയധികം സ്നേഹമുണ്ടെങ്കിൽ ദയവായി പാകിസ്ഥാനിലേക്ക് പോകൂ. മധുദൂഷൻ റാവു ആർക്കെങ്കിലും എന്ത് ദോഷമാണ് വരുത്തിയത്. കുടുംബത്തോടൊപ്പം കശ്മീരിലേക്ക് പോയതിനാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. കശ്മീർ നമ്മുടേതാണെന്ന് ഭാര്യ പറഞ്ഞു, അതിനാൽ അവർ അവിടെ പോയി
തീവ്രവാദം, അക്രമം തുടങ്ങിയ വിഷയങ്ങളിൽ എല്ലാ ഇന്ത്യക്കാരും ഒരേ സ്വരത്തിൽ സംസാരിക്കണം. പവൻ കല്യാൺ പറഞ്ഞു. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. വോട്ടിനും സീറ്റിനും വേണ്ടി ആരും ഇത്തരം വിഷയത്തിൽ സംസാരിക്കരുത്.
സത്യം പറയണമെങ്കിൽ വലിയ ധൈര്യം വേണം . ഹിന്ദുക്കൾക്ക് ഒരു രാജ്യമേ ഉള്ളൂ, അവരെ ഇവിടെ ജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ അവർ എവിടെ പോകും ? എവിടെയെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ നമ്മൾ എന്തിന് വിഷമിക്കണമെന്ന് പലരും കരുതുന്നു. രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമല്ലെങ്കിൽ, ഇത് എവിടെയും പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. അതുകൊണ്ടാണ് ഞാൻ രാജ്യത്തിനും ദേശീയ സുരക്ഷയ്‌ക്കും വേണ്ടി സംസാരിക്കുന്നത്. ഒരു യുദ്ധസാഹചര്യം വന്നാൽ അതിന് തയ്യാറായിരിക്കണം .‘ – പവൻ കല്യാൺ പറഞ്ഞു.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നെല്ലൂർ സ്വദേശി മധുസൂധൻ റാവുവിന്റെ കുടുംബത്തിന് പാർട്ടിയുടെ പേരിൽ നടനും 50 ലക്ഷം രൂപ സഹായവും അദ്ദേഹം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക