India

ഇന്ത്യൻ ആർമി മുച്ചൂടും മുടിക്കും : പാക് അധീന കശ്മീരിലെ തീവ്രവാദ ലോഞ്ച് പാഡുകൾ ഒഴിപ്പിച്ച് പാകിസ്ഥാൻ ; ഭീകരരെ സുരക്ഷിത ഇടങ്ങളിലേയ്‌ക്ക് മാറ്റി

Published by

ഇസ്ലാമാബാദ് : പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെയുള്ള നിലപാടുകൾ ഇന്ത്യ കർശനമാക്കിയിരുന്നു. ഇന്ത്യ ആക്രമിക്കുമെന്ന ഭയത്തിൽ പാക് സൈനിക ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ പോലും പാകിസ്ഥാൻ വിട്ട് പലായനം ചെയ്തിരുന്നു. ഇപ്പോഴിതാ പാക് അധീന കശ്മീരിൽ പ്രവർത്തിക്കുന്ന ‘ഭീകര സംഘങ്ങളുടെ ഒളിത്താവളങ്ങളും , തീവ്രവാദ ലോഞ്ച് പാഡുകളും ഒഴിപ്പിക്കാൻ നിർദേശം നൽകിയിരിക്കികയാണ് പാകിസ്ഥാൻ .

ഇന്ത്യയിൽ നിന്നുള്ള അപ്രതീക്ഷിത ആക്രമണത്തെ പാകിസ്ഥാൻ ഭരണകൂടം ഭയപ്പെടുന്നുവെന്ന് ഇത് വ്യക്തമായി കാണിക്കുന്നുവെന്ന് പ്രതിരോധ വിദഗ്‌ദ്ധർ പറയുന്നു. ജെയ്‌ഷെയുടെ 18 ഏക്കർ വിസ്തൃതിയുള്ള ബവൽപൂർ ആസ്ഥാനവും ഒഴിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇതുകൂടാതെ, ഖൈബർ പഖ്തൂൺഖ്വയിലെയും പി‌ഒ‌ജെ‌കെയിലെയും മറ്റ് പ്രദേശങ്ങളിൽ നിന്ന് വാടകയ്‌ക്കെടുത്ത ഇസ്ലാമിക ഭീകരരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് അയയ്‌ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

അതേസമയം ഇന്ത്യ രാജസ്ഥാനിൽ “അക്മാൻ” എന്ന പേരിൽ വ്യോമസേനയുടെ യുദ്ധാഭ്യാസം ആരംഭിച്ചു. അതിൽ റാഫേൽ യുദ്ധവിമാനങ്ങളും പങ്കെടുക്കുകയും അവയുടെ പ്രഹരശേഷി പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതിർത്തിയിൽ ഇന്ത്യൻ സൈന്യം നിരീക്ഷണം ശക്തമാക്കുകയും തീവ്രവാദികൾക്കെതിരായ തിരച്ചിൽ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. കശ്മീർ താഴ്‌വരയിലെ നൂറിലധികം തീവ്രവാദികളെ തിരഞ്ഞെടുത്ത് ഇല്ലാതാക്കുക എന്നതാണ് ഈ ഓപ്പറേഷൻ ലക്ഷ്യമിടുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by