പാലക്കാട്: ഷൊര്‍ണൂരില്‍ നിന്നും 16 വയസുളള മൂന്ന് വിദ്യാര്‍ത്ഥിനികളെ കാണാതായി. കൂനത്തറ സ്വദേശിനി ശാസ്ത, കൈലിയാട് സ്വദേശിനി അനുഗ്രഹ, ദേശമംഗലം സ്വദേശിനി കീര്‍ത്തന എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായത്.
ഇവരെ കാണാതായെന്ന് ഷൊര്‍ണൂര്‍, ചെറുതുരുത്തി പൊലീസ് സ്റ്റേഷനുകളില്‍ ബന്ധുക്കള്‍ പരാതി നല്കി. ഷൊര്‍ണൂര്‍ സെന്റ് തെരേസ കോണ്‍വെന്റില്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയവരാണ് മൂന്നുപേരും. ദേശമംഗലത്തുള്ള സഹപാഠി വിദ്യാര്‍ത്ഥിനിയെ കാണാനെന്ന് പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്നും പോയത്.
പൊലീസ് അന്വേഷണത്തില്‍ ഇവരുടെ മൊബൈല്‍ ഫോണിന്റെ അവസാന ലൊക്കേഷന്‍ കോയമ്പത്തൂരിലെ ഉക്കടമാണ്. ഈ സാഹചര്യത്തില്‍ പൊലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: