Local News

ഓപ്പറേഷൻ പിഹണ്ട് : എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് എട്ട് മൊബൈൽ ഫോണുകൾ

അഞ്ച് സബ്ഡിവിഷനുകളിലായി, 18 ഇടങ്ങളിൽ പരിശോധന നടന്നു

Published by

ആലുവ : ഓപ്പറേഷൻ പിഹണ്ട് റൂറൽ ജില്ലയിൽ എട്ട് മൊബൈൽ ഫോണുകൾ പിടികൂടി. അങ്കമാലി 2, അയ്യമ്പുഴ 2, കൂത്താട്ടുകുളം 2, കാലടി 1, കോതമംഗലം 1 എന്നിങ്ങനെയാണ് മൊബൈലുകൾ പിടികൂടിയത്.

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വിവിധ പോൺ സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്തു കാണുകയും, സൂക്ഷിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷൻ പി.ഹണ്ട് നടത്തുന്നത്. അഞ്ച് സബ്ഡിവിഷനുകളിലായി, 18 ഇടങ്ങളിൽ പരിശോധന നടന്നു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by