പഹല്‍ഗാമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കയ്യില്‍ കറുത്ത ബാന്‍റും ധരിച്ച് നവാസുദ്ദീന്‍ സിദ്ദിഖി (വലത്ത്)
മുംബൈ: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ തീവ്രവാദികളെ എന്തുവിലകൊടുത്തും ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. വാര്‍ത്താസമ്മേളനം നടത്തിയായിരുന്നു നവാസുദ്ദീന്‍ സിദ്ദിഖി ഈ ആവശ്യം ഉയര്‍ത്തിയത്.
“കേന്ദ്രസര്‍ക്കാര്‍ അതിനായി പരിശ്രമിക്കുകയാണ്. തീര്‍ച്ചയായും അവരെ ശിക്ഷിക്കണം,”.- നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു. സംഭവിച്ചതെല്ലാം അതീവദുഖകരമാണെന്നും നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു.
നവാസുദ്ദീന്‍ സിദ്ദിഖിയുടെ വാര്‍ത്താസമ്മേളനം:
കശ്മീരിലെ ജനങ്ങള്‍ ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യുന്നത് പണത്തിനും മറ്റെല്ലാത്തിനും ഉപരിയാണെന്നും നവാസുദ്ദീന്‍ സിദ്ദിഖി ചൂണ്ടിക്കാട്ടി. നമ്മളോടും അവിടം സന്ദര്‍ശിക്കുന്ന എല്ലാവരോടും കശ്മീരികള്‍ക്ക് നല്ല സ്നേഹമുണ്ട്. ഈ സംഭവത്തിന് ശേഷം രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. – നവാസുദ്ദീന്‍ സിദ്ദിഖി അഭിപ്രായപ്പെട്ടു.
എന്തായാലും ഈ സംഭവത്തിന് ശേഷം ഒരു പാട് രോഷവും വേദനയും ഉണരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഹല്‍ഗാമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നവാസുദ്ദീന്‍ സിദ്ദിഖി കയ്യില്‍ കറുത്ത ബാന്‍റും ധരിച്ചിരുന്നു. ബയോഗ്രാഫിക്കല്‍ ഡ്രാമ എന്ന വിഭാഗത്തില്‍പ്പെടുന്ന പുതിയ സിനിമയായ ‘കോസ്റ്റാവോ’യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് നവാസുദ്ദീന്‍ സിദ്ദിഖി വാര്‍ത്താസമ്മേളനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക