ന്യൂദൽഹി : കാസി കോടതി, (ദാറുൽ കാജ) കാജിയാത്ത് കോടതി, ശരിയ കോടതി മുതലായവയ്‌ക്ക്, നിയമത്തിൽ അംഗീകാരമില്ലെന്ന് സുപ്രീം കോടതി . ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, അഹ്‌സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം . അത്തരം ബോഡികളുടെ ഏതെങ്കിലും പ്രഖ്യാപനമോ തീരുമാനമോ, ലേബൽ ചെയ്‌തിരിക്കുന്ന ഏത് പേരിലായാലും, ആരും അത് അനുസരിക്കാൻ ബാധ്യസ്ഥരല്ലെന്നും ഏതെങ്കിലും നിർബന്ധിത നടപടിയിലൂടെ അത് നടപ്പിലാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
കുടുംബകോടതിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളിയ അലഹബാദ് ഹൈക്കോടതിയുടെ 2018 ഓഗസ്റ്റ് 03-ലെ ഉത്തരവിനെ ചോദ്യം ചെയ്ത് ഷാജഹാൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. ഭാര്യയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കാസി കോടതിയിലും (ദാറുൽ കാജ) കാജിയാത്ത് കോടതിയിലും മുസ്ലീം യുവാവ് ആദ്യം ഹർജി സമർപ്പിച്ചിരുന്നു.
പിന്നീട് കുടുംബ കോടതിയിൽ എത്തിയപ്പോൾ രണ്ട് മക്കൾക്കായി കുടുംബകോടതി അനുവദിച്ചത് 2500 രൂപ മാത്രമാണ്.2002 സെപ്തംബർ 24 ന് ഇസ്ലാമിക ആചാരപ്രകാരമാണ് വിവാഹം നടന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: