ന്യൂദൽഹി : ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റാഫേൽ വിമാന കരാര്‍ ഒപ്പുവെക്കാൻ ഒരുങ്ങുന്നു. 63,000 കോടി രൂപയുടെ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെയ്‌ക്കുക
ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനി കപ്പലുകളായ ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ എന്നിവയിൽ ഉപയോഗിക്കാനായാണ് 26 റാഫേൽ എം യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്ന് വാങ്ങുന്നത്. 22 സിംഗിൾ സീറ്റർ വിമാനങ്ങളും 4 ടു സീറ്റർ പരിശീലന വിമാനങ്ങളും ആയുധങ്ങൾ, സിമുലേറ്ററുകൾ, പരിശീലനം, അഞ്ചുവർഷത്തെ ലോജിസ്റ്റിക്സ് പിന്തുണ എന്നിവയും ഈ കരാറിൽ ഉൾപ്പെടുന്നു.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ നിന്ന് പറന്നുയരാൻ ശേഷിയുള്ള 26 റാഫേൽ-മെറൈൻ യുദ്ധവിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഫ്രാൻസിൽ നിന്ന് നേരിട്ട് വാങ്ങാനുള്ള 63,887 കോടി രൂപയുടെ കരാർ ഇന്ന് ഒപ്പുവെക്കും. ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റ്യൻ ലെകോർണുവിന് എത്താൻ സാധിക്കാത്തതിനാൽ മുതിർന്ന ഇന്ത്യൻ, ഫ്രഞ്ച് ഉദ്യോഗസ്ഥർ ന്യൂഡൽഹിയിൽ വെച്ച് കരാർ ഒപ്പുവയ്‌ക്കുമെന്നാണ് റിപ്പോർട്ട്.
മാത്രമല്ല ഇന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കരസേനാ മേധാവി എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹി മുതൽ അതിർത്തി വരെ അതീവ ജാഗ്രത പാലിക്കുന്നുണ്ട്. പ്രധാനമന്ത്രി മോദിയും പ്രതിരോധ മന്ത്രി സിങ്ങും തമ്മിലുള്ള ഈ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: