Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി: സംസ്ഥാനത്ത് വ്യവസായ വികസനത്തിലും പശ്ചാത്തല വികസനത്തിലും വന്‍ കുതിച്ചുചാട്ടം ഉണ്ടാവും: ഭൂപതി രാജു ശ്രീനിവാസ വര്‍മ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2025, 04:23 pm IST
in Palakkad
സമാപനയോഗം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയു സംഘാടക സമിതി ചെയര്‍മാനുമായ സി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

സമാപനയോഗം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയു സംഘാടക സമിതി ചെയര്‍മാനുമായ സി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ സംസ്ഥാനത്ത് വ്യവസായ വികസനം മാത്രമല്ല, പശ്ചാത്തല വികസനത്തിലും വന്‍ കുതിച്ചുചാട്ടമുണ്ടാവുമെന്ന് കേന്ദ്ര ഘനവ്യവസായ വകുപ്പ് മന്ത്രി ഭൂപതി രാജു ശ്രീനിവാസ വര്‍മ്മ പറഞ്ഞു.

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്‍ഡസ്ട്രിയല്‍ കോണ്‍ക്ലേവ് ഉദ്യോഗ് വികാസ്- 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റിയോടനുബന്ധിച്ച് നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനുമായി സഹകരിച്ചാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.

നിര്‍മാണ മേഖലയുടെ വളര്‍ച്ചയ്‌ക്ക് കരുത്ത് പകരാന്‍ വ്യാവസായിക ഇടനാഴിയിലൂടെ കഴിയും. വ്യാവസായിക സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഈസി ഓഫ് ഡൂയിങ് ബിസിനസ്, മേക് ഇന്‍ ഇന്‍ഡ്യ, സ്റ്റാര്‍ട്ടപ്പ് ഇന്‍ഡ്യ തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വ്യവസായ ഇടനാഴി പദ്ധതി ഇതിന്റെ തുടര്‍ച്ചയാണ്. ലോകത്തെ മികച്ച ഉത്പാദന നിക്ഷേപ കേന്ദ്രങ്ങളോട് കിടപിടിക്കാന്‍ കഴിയുന്നവയായിരിക്കും ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍.

വ്യവസായ മുന്നേറ്റത്തോടൊപ്പം ഹൈ സ്പീഡ് റെയില്‍, അതിവേഗ റോഡ് ശൃംഖല, പ്രത്യേക സാമ്പത്തിക മേഖല, സാങ്കേതിക വിജ്ഞാന മേഖലകളിലുള്ള കുതിച്ചുചാട്ടം എന്നിവയും യാഥാര്‍ത്ഥ്യമാവും. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും പദ്ധതി വലിയ സംഭാവനയാണ് നല്‍കുക. അഭ്യസ്ഥവിദ്യരായ രണ്ട് ലക്ഷത്തോളം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.

എന്‍ഐസിഡിസി ജനറല്‍ മാനേജര്‍ വികാസ് ഗോയല്‍, ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദിഖ് അഹമ്മദ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലത നായര്‍, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ആര്‍. കിരണ്‍കുമാര്‍, കണ്‍വീനര്‍ ബി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദിഖ് അഹമ്മദ്, പ്രേംദീപ് ജ്വല്‍സ് മാനേജിങ് ഡയറക്ടര്‍ ദേവരാജ് ഭാസ്‌കര്‍, സൂര്യ ഗോള്‍ഡ് ലോണ്‍ മാനേജിങ് ഡയറക്ടര്‍ എസ്. ശിവകുമാറിന്റെ പത്‌നി ശെല്‍വി ശിവകുമാര്‍, മണ്ണാര്‍ക്കാട് യുജിഎസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് എന്നിവര്‍ക്ക് കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസ വര്‍മ്മ ‘ജന്മഭൂമി അവാര്‍ഡ്‌സ്്-2025’ സമ്മാനിച്ചു.

കഞ്ചിക്കോട് വ്യവസായ മേഖലയുടെ വികസനം മാത്രമല്ല, രാജ്യത്തിന്റെ വ്യാവസായിയ-സാമ്പത്തിക പുരോഗതിക്ക് ഉതകുന്ന നിരവധി വിഷയങ്ങളും ചര്‍ച്ചയായി.
എന്‍ഐസിഡിസി ജനറല്‍ മാനേജര്‍ വികാസ് ഗോയല്‍, എന്‍ഐസിഡിസി ഡിജിഎം വിഷ്ണു ശര്‍മ്മ, എന്‍എല്‍ഡിഎസ് സിഒഒ അരവിന്ദ് ദേവരാജ്, ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിന്റെ സ്വതന്ത്ര ചുമതലയുള്ള ഡയറക്ടര്‍ ഡോ.ആര്‍.എച്ച്. ലത, കിഫ് വൈസ് പ്രസിഡന്റ് ആര്‍. കിരണ്‍ കുമാര്‍, എന്‍ഐസിഡിസി അസി. മാനേജര്‍ രാഹുല്‍ ജഗദീഷ്, മോഹന്‍ മൂര്‍ത്തി, അത്താച്ചി ഗ്രൂപ്പ് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എന്‍. രവികൃഷ്ണന്‍, ഇറാം പവര്‍ ഇലക്ട്രോണിക്സ് എച്ച്ആര്‍ അച്ചു അന്ന മാത്യു, തൃശൂര്‍ എംഎസ്എംഇ ഡവലപ്മെന്റ് ഓഫീസ് തലവന്‍ ജി.എസ്. പ്രകാശ്,കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ഡോ.കെ.പി. സുധീര്‍, ജെയോണ്‍ ഇംപ്ലാന്‍ഡ്സ് എംഡി ടി.സി. ജയശങ്കര്‍, ഷൊര്‍ണൂര്‍ കെഐപിഎസ് സിഇഒ സംഗീതു ആനന്ദ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.

വ്യാവസായിക മേഖലയില്‍ പിന്നോട്ട് പോയ കേരളത്തിന് പ്രധാനമന്ത്രിയുടെ ഇന്‍ഡസ്ട്രിയില്‍ സ്മാര്‍ട്ട് സിറ്റി പ്രഖ്യാപനം പുതുജീവന്‍ നല്‍കുന്നതാണെന്ന് സമാപനയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംഘാടക സമിതി ചെയര്‍മാനുമായ സി. കൃഷ്ണകുമാര്‍ പറഞ്ഞു.

ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം പ്രസിഡന്റ് കെ. സജീവ് കുമാര്‍, കെഎസ്എസ്ഐഎ ജില്ലാ പ്രസിഡന്റ് കെ. ദേവദാസ്, പിഎംഎ പ്രസിഡന്റ് ഡോ. ശിവദാസ്, ബിഎംഎസ് സംസ്ഥാന ട്രഷറര്‍ സി. ബാലചന്ദ്രന്‍, ലഘു ഉദ്യോഗ് ഭാരതി ജില്ലാ അധ്യക്ഷന്‍ കെ.പി. മോഹനരാജ്, ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനിയേഴ്സ് മുന്‍ പ്രസിഡന്റ് മദനന്‍, സംഘാടകസമിതി വൈസ് ചെയര്‍മാന്മാരായ ഷബീര്‍ കൂടത്തില്‍, വി. രീവന്ദ്രന്‍, കോര്‍പ്പറേറ്റ് മാനേജര്‍ കെ.പി. വിനോദ് എന്നിവര്‍ സംസാരിച്ചു.

ഫോട്ട ജന്മഭൂമി ഇന്‍ഡസ്ട്രിയല്‍ കോണ്‍ക്ലേവ് കേന്ദ്ര ഘനവ്യവസായ വകുപ്പ് മന്ത്രി ഭൂപതി രാജു ശ്രീനിവാസ വര്‍മ്മ ഉദ്ഘാടനം ചെയ്യുന്നു. പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.ലത നായര്‍, ജന്മഭൂമി ജിഎം കെ.ബി. ശ്രീകുമാര്‍, എന്‍ഐസിഡിസി ജനറല്‍ മാനേജര്‍ വികാസ് ഗോയല്‍, നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ.ഇ.കൃഷ്ണദാസ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, പ്രേംദീപ് ജ്വല്‍സ് മാനേജിങ് ഡയറക്ടര്‍ ദേവരാജ് ഭാസ്‌കര്‍, ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദിഖ് അഹമ്മദ്, സൂര്യ ഗോള്‍ഡ് ലോണ്‍ മാനേജിങ് ഡയറക്ടര്‍ എസ്. ശിവകുമാറിന്റെ പത്‌നി ശെല്‍വി ശിവകുമാര്‍, മണ്ണാര്‍ക്കാട് യുജിഎസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട്, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ആര്‍. കിരണ്‍കുമാര്‍ എന്നിവര്‍ സമീപം.

Tags: PalakadJanmabhumi@50industrial smart city
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

പാലക്കാട് വീണ്ടും കോൺഗ്രസ് നേതാവിനെതിരെ പീഡന പരാതി; പ്രശോഭ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായി

Kerala

പാലക്കാട് സര്‍വം ശോഭമയം; 29ന് പ്രധാനമന്ത്രി മോദിയെത്തുന്നതോടെ തെരഞ്ഞെടുപ്പ് ആവേശം അലതല്ലും

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

Kerala

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

പുതിയ വാര്‍ത്തകള്‍

പോക്സോ കേസ് ഇരയായ കുംഭമേള വൈറൽ താരത്തിനെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകാതിരിക്കാൻ കേരളാ പോലീസിന്റെ കാവൽ, വിട്ടയയ്‌ക്കില്ലെന്ന് പോലീസ്

തുണികൊണ്ട് കെട്ടി മറച്ച് ഐസിയു; തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്തയച്ച് ജനറൽ സർജറി വിഭാഗം മേധാവി

പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി; മണ്ഡലപുനർ നിർണയത്തിൽ കേന്ദ്രത്തെ പിന്തുണച്ച് വൈഎസ്ആർ കോൺഗ്രസ്

പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ ബ്രെയിൻ വാഷ് ചെയ്ത് വിവാഹം കഴിപ്പിച്ചു : നിർബന്ധിത മതപരിവർത്തനവും ലൗ ജിഹാദും തുടർക്കഥയാകുന്നു 

മറവി രോഗമുള്ള അച്ഛൻ അമ്മയെ ബസ് സ്റ്റാൻഡിൽ വച്ച് മറന്നു; വിവരമറിഞ്ഞ് മകനെത്തി കൂട്ടിക്കൊണ്ടു പോയി

ചിക്കൻ ബിരിയാണി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; വിഷു ആശംസാ ചിത്രവുമായി ചേർത്തല മെഹർ മന്തി, ഈ തെമ്മാടിത്തം വച്ചു പൊറുപ്പിക്കില്ലെന്ന് ശശികല ടീച്ചർ

‘നിർബന്ധിത മതപരിവർത്തനം ഭീകരപ്രവർത്തനം, ലവ് ജിഹാദ് തന്നെ ‘; നാസിക് ടിസിഎസ് സംഭവത്തിൽ സുപ്രീം കോടതിയിൽ ഹർജി

വിഴിഞ്ഞം പദ്ധതി: തമിഴ്‌നാട് ഏറ്റെടുത്തത് 2500 ഏക്കര്‍ ഭൂമി

വിധവകളുടെ മക്കൾക്ക് വിവിധ പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കാൻ പണം തടസ്സമാകില്ല, സർക്കാരിന്റെ ‘പടവുകൾ’ പദ്ധതിയിലേക്ക് അപേക്ഷിച്ചോളൂ

സര്‍ക്കാരിന്റെ അനാസ്ഥ: വ്യവസായങ്ങള്‍ വിഴിഞ്ഞം തുറമുഖം വിടാനൊരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.