കറാച്ചി : പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധസമാനമായ ഒരു സാഹചര്യം ഉടലെടുത്തിട്ടുണ്ട്. ഒരു വശത്ത് പാകിസ്ഥാൻ മന്ത്രിമാരും നേതാക്കളും ഇന്ത്യയ്‌ക്ക് നേർക്ക് ആണവ ആക്രമണ ഭീഷണി മുഴക്കുമ്പോൾ മറുവശത്ത് ഇന്ത്യയെക്കുറിച്ചുള്ള ഭയം പാകിസ്ഥാൻ സൈന്യത്തിൽ വളരെയധികം ഉള്ളതിനാൽ അവിടെ രാജികളുടെ ഒരു പരമ്പര തന്നെ ഉണ്ടായിട്ടുണ്ട്.
രണ്ട് ദിവസത്തിനുള്ളിൽ പാകിസ്ഥാൻ സൈന്യത്തിലെ 5000-ത്തിലധികം സൈനികർ അവരുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവയ്‌ക്കുന്ന തരത്തിലാണ് സ്ഥിതിഗതികൾ മാറിയിരിക്കുന്നത്. മറ്റ് നിരവധി സൈനികരും രാജിവച്ച് നാട്ടിലേക്ക് മടങ്ങാൻ പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്.
ഈ രാജി പരമ്പര പാകിസ്ഥാൻ സൈന്യത്തിലെ ഉന്നതർക്കിടയിലും പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ സൈന്യത്തിന്റെ മനോവീര്യം ഗണ്യമായി തകരുമെന്ന് പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ പറയുന്നു.
അതേ സമയം പെഷവാർ ആസ്ഥാനമായുള്ള പാകിസ്ഥാൻ ആർമിയുടെ 11-ാം കോർപ്‌സിന്റെ ആർമി കമാൻഡർ ജനറൽ ഉമർ ബുഖാരി, ആർമി ചീഫ് അസിം മുനീറിന് ഒരു കത്ത് എഴുതിയതായി റിപ്പോർട്ടുകൾ പറയുന്നു. 12-ാം കോർപ്‌സിലെ സൈനികരുടെയും ഓഫീസർമാരുടെയും ദ്രുതഗതിയിലുള്ള രാജിയിൽ ആശങ്ക പ്രകടിപ്പിച്ചാണ് ഈ കത്ത്.
ഈ കത്ത് സോഷ്യൽ മീഡിയയിലും വൈറലാകുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ പാകിസ്ഥാൻ സൈന്യത്തിലെ 200 ലധികം ഓഫീസർമാരും 600 സൈനികരും അതുപോലെ തന്നെ നോർത്തേൺ കമാൻഡിലെ 100 ലധികം ഓഫീസർമാരും 500 സൈനികരും രാജിവച്ചുവെന്നും കത്തിൽ പരാമർശിക്കുന്നുണ്ട്.
അതേസമയം ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന എൽഒസിയിൽ 75 ഓഫീസർമാരും 500 സൈനികരും രാജിവച്ചതായാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക