India

സവര്‍ക്കറെ വിമര്‍ശിച്ചതിന് രാഹുല്‍ ഗാന്ധിയ്‌ക്ക് മുഖത്തടി കൊടുത്ത സുപ്രീംകോടതിക്ക് നന്ദി പറഞ്ഞ് ഫഡ് നാവിസ്

വി.ഡി. സവര്‍ക്കറെ കുറ്റം പറഞ്ഞ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് മുഖത്തടി കൊടുത്ത സുപ്രീംകോടതിക്ക് നന്ദി പറഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്

Published by

മുംബൈ: വി.ഡി. സവര്‍ക്കറെ കുറ്റം പറഞ്ഞ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്ക് മുഖത്തടി കൊടുത്ത സുപ്രീംകോടതിക്ക് നന്ദി പറഞ്ഞ് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് . ഭരണഘടന ഉയര്‍ത്തിക്കാട്ടി വാചകമടിക്കുന്ന രാഹുല്‍ ഗാന്ധി സവര്‍ക്കറെക്കുറിച്ച് പറയുമ്പോള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കുമെന്നും ഫഡ് നാവിസ് പറഞ്ഞു.

സവര്‍ക്കറിനെതിരെ നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയ രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ ദിവസം സുപ്രീംകോടതി താക്കിത് ചെയ്തിരുന്നു. അതേ സമയം രാഹുല്‍ ഗാന്ധിക്കെതിരായ ക്രിമിനല്‍ നടപടി വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.

ഇനി ഒരിയ്‌ക്കല്‍ സവര്‍ക്കര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ സ്വമേധയാ കേസെടുക്കുമെന്നും സുപ്രീംകോടതി താക്കീത് നല്‍കിയിരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക