കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍ നിന്ന് മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി. രഞ്ജിത്ത്, അഖില്‍, ഇബ്രാഹിം ബാദുഷ എന്നീ തടവുകാര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
അടിപിടി കേസുകളിലെ പ്രതികളാണ് ഇവര്‍.മൊബൈല്‍ ഫോണ്‍, എയര്‍പോഡ്, യുഎസ്ബി കേബിള്‍, സിം, തുടങ്ങിയവയാണ് കണ്ടെത്തിയത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്.
ജയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പതിവ് പരിശോധനയ്‌ക്കിടയിലാണ് മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ജയിലിനുള്ളില്‍വെച്ച് കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: