Kerala

സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുമെന്ന് പി കെ ശ്രീമതി,ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കണമെന്ന് എം വി ഗോവിന്ദന്‍

ഈ മാസം 19ന് നടന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിണറായി വിജയന്‍ ഇടപെട്ട് പി കെ ശ്രീമതിയെ വിലക്കിയെന്നാണ് വാര്‍ത്ത

Published by

കണ്ണൂര്‍:സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇനിയും പങ്കെടുക്കുമെന്നും തന്നെ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും പ്രതികരിച്ച് പികെ ശ്രീമതി ടീച്ചര്‍.സെക്രട്ടേറിയറ്റ് ചേരുന്ന സമയത്ത് കേരളത്തില്‍ ഉണ്ടെങ്കില്‍ പങ്കെടുക്കാന്‍ വിരോധമില്ല. സംസ്ഥാന നേതൃയോഗങ്ങളില്‍ പങ്കെടുക്കാന്‍ തടസം ഉണ്ടെന്ന് ആരും പറഞ്ഞിട്ടില്ല.

പിണറായിയുടെ വിലക്ക് തനിക്ക് ഉണ്ടെന്ന് വരുത്താന്‍ ശ്രമം ഉണ്ടായോ എന്ന് സംശയിക്കുന്നു.വിവാദ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. പാര്‍ട്ടിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ സൃഷ്ടിച്ച വാര്‍ത്തയാണിത്. പ്രവര്‍ത്തന കേന്ദ്രം ദല്‍ഹിയാണ്. ഗോവിന്ദന്‍ മാഷ് പറഞ്ഞതാണ് ശരി – മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പി കെ ശ്രീമതി.

പികെ ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയത് പാര്‍ട്ടിയുടെ സംഘടനാപരമായ തീരുമാനമാണെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ശ്രീമതി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും അംഗമായിരുന്നു.എന്നാല്‍ 75 വയസ് പൂര്‍ത്തിയായതിനാല്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവായി.കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാനാണ്.കേരളത്തില്‍ പ്രവര്‍ത്തിക്കാനല്ല. ഇതില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യമില്ല. എകെ ബാലന്‍ പ്രത്യേക ക്ഷണിതാവാണ് സംസ്ഥാന കമ്മിറ്റിയിലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ഈ മാസം 19ന് നടന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിണറായി വിജയന്‍ ഇടപെട്ട് പി കെ ശ്രീമതിയെ വിലക്കിയെന്നാണ് വാര്‍ത്ത പുറത്തു വന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക