ന്യൂദൽഹി ; പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകണമെന്നും , എന്തിനും മോദി സർക്കാരിനൊപ്പം ഉണ്ടാകുമെന്നും രാജ്യത്തെ മുസ്ലീം സംഘടനകൾ . മതത്തിന്റെ പേരിൽ നിരപരാധികളെ കൊല്ലുന്നത് ഇസ്‌ലാമിന് മാത്രമല്ല, മനുഷ്യത്വത്തിന് തന്നെ എതിരാണെന്ന് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ മേധാവി ഇമാം ഉമർ അഹമ്മദ് ഇല്യാസി പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ ചടങ്ങിൽ പങ്കെടുത്ത വ്യക്തിയാണ് ഉമർ അഹമ്മദ് ഇല്യാസി .
ഒരു ഭീകരനെയും ഇന്ത്യയുടെ മണ്ണിൽ കുഴിച്ചിടാൻ അനുവദിക്കരുതെന്നാണ് സർക്കാരിനോട് ഞങ്ങൾ ആവശ്യപ്പെടുന്നത് . പഹൽഗാമിൽ കൊല്ലപ്പെട്ട നിരപരാധികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പള്ളികളിൽ പ്രാർത്ഥനകൾ നടത്തും. തീവ്രവാദത്തിനെതിരെ ശക്തമായ സന്ദേശം നൽകും,” അദ്ദേഹം പറഞ്ഞു.
നിരപരാധികളെ കൊല്ലുന്നവർ മനുഷ്യരല്ലെന്നും മൃഗങ്ങളാണെന്നും ജമിയത്ത് ഉലമ ഇ ഹിന്ദ് പ്രസിഡൻറ് മൗലാന അർഷാദ് മദനി പറഞ്ഞു. ഇസ്‌ലാമിൽ തീവ്രവാദത്തിന് സ്ഥാനമില്ല. സമാധാനം പ്രോത്സാഹിപ്പിക്കുകയെന്ന ഇസ്ലാമിന്റെ നയത്തിന് വിരുദ്ധമായ ഒരു ക്യാൻസറാണ് തീവ്രവാദം. ഓരോ വിശ്വാസിയും അതിനെതിരെ ശബ്ദമുയർത്തേണ്ടത് അത്യാവശ്യമാണ്,” അദ്ദേഹം പറഞ്ഞു.
ക്രിമിനൽ പ്രവൃത്തികൾ, പ്രത്യേകിച്ച് മതത്തിന്റെ പേരിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ, രാജ്യത്തിന്റെ സമാധാനത്തിനും സുരക്ഷയ്‌ക്കും ഗുരുതരമായ ഭീഷണിയായാണ് ജമിയത്ത് ഉലമ-ഇ-ഹിന്ദ് വീക്ഷിക്കുന്നത്, മൗലാന അർഷാദ് മദനി പറഞ്ഞു.ഒപ്പമുണ്ട്. ഇത്തരമൊരു നിഷ്ഠൂരമായ പ്രവൃത്തിയെ ന്യായീകരിക്കാനാവില്ലെന്നും ഈ നടപടി തീർത്തും മനുഷ്യത്വരഹിതമാണെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് (ജെഐഎച്ച്) പ്രസിഡൻ്റ് സയ്യിദ് സദത്തുള്ള ഹുസൈനി പറഞ്ഞു.
ഒരു മനുഷ്യനെ കൊല്ലുന്നത് മുഴുവൻ മനുഷ്യരെയും കൊല്ലുന്നതിന് തുല്യമാണ്, ഒരാളെ രക്ഷിക്കുന്നത് മുഴുവൻ മനുഷ്യരാശിയെയും രക്ഷിക്കുന്നതിന് തുല്യമാണെന്നും ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ജുമാ മസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി പറഞ്ഞു . അവർ എന്ത് തരത്തിലുള്ള ഇസ്ലാമാണ് പഠിച്ചത് അല്ലെങ്കിൽ അവരെ പഠിപ്പിച്ചത് , ഇതല്ല ഇസ്ലാമെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: