India

പന്നികൾക്കും പാകിസ്താൻ പൗരന്മാർക്കും പ്രവേശനമില്ല ; ബോർഡ് സ്ഥാപിച്ച് ഇൻഡോറിലെ ഭക്ഷണശാല

Published by

ഇൻഡോർ: “പന്നികൾക്കും പാകിസ്താൻ പൗരന്മാർക്കും പ്രവേശനമില്ല” എന്ന് എഴുതിയ ബോർഡ് സ്ഥാപിച്ച് ഇൻഡോറിലെ ഭക്ഷണശാല . പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇത്തരമൊരു ഭക്ഷണശാല അധികൃതർ സ്ഥാപിച്ചത് .

ഇൻഡോറിലെ പ്രശസ്തമായ ഭക്ഷണ തെരുവായ ഛപ്പാൻ ദൂക്കാനിലാണ് വൈറലായ ബോർഡ് സ്ഥാപിച്ചത് . പാകിസ്താൻ ആർമി ചീഫ് അസിം മുനീറിന്റെ ചിത്രത്തിൽ മുനീറിന്റെ മുഖത്തിന് പകരം പന്നിയുടെ മുഖം മോർഫ് ചെയ്ത് പ്രദർശിപ്പിക്കുകയും ചെയ്തു . നിരവധി ആളുകൾ ഇവിടെ വന്ന് ഈ ബോർഡിനൊപ്പം സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്ക് വയ്‌ക്കുന്നുണ്ട്.

“അവർ മതത്തിന്റെ പേരിലാണ് നിരപരാധികളായ ഇന്ത്യക്കാരെ കൊന്നൊടുക്കിയത്. അതുകൊണ്ട് ഇതാണ് ഞങ്ങൾ പ്രതിഷേധിക്കാൻ തെരഞ്ഞെടുത്ത രീതി,” എന്ന് ഛപ്പാൻ ഡുകാൻ അസോസിയേഷൻ പ്രസിഡന്റ് ഗുഞ്ചൻ ശർമ്മ പറഞ്ഞു

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by