ശ്രീനഗര്‍: തന്റെ മകൻ കുറ്റക്കാരനാണെങ്കിൽ പരമാവധി ശിക്ഷ നൽകണമെന്ന് പഹൽഗാം ഭീകരാക്രമണത്തിൽ കുറ്റക്കാരനെന്ന് അന്വേഷണ സംഘം കണ്ടെത്തിയ ലഷ്കർ ഭീകരന്റെ മാതാവ് . 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ കുറ്റക്കാരനാണെന്ന് ജമ്മു കശ്മീർ പൊലീസ് കണ്ടെത്തിയ ആദിൽ ഹുസൈൻ തോക്കറിന്റെ മാതാപിതാക്കളാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത് .
2018 ൽ മകൻ വീടു വിട്ടു പോയതാണ് . പിന്നെ കണ്ടിട്ടില്ല . ഈ ആക്രമണത്തിൽ അവന് പങ്കുണ്ടെങ്കിൽ വധശിക്ഷ തന്നെ നൽകണം . പഹൽഗാമിൽ വെടിയേറ്റ് വീണത് തങ്ങളുടെ സഹോദരങ്ങൾ ആണെന്നും അവർ പറഞ്ഞു. അതേസമയം ആക്രമണത്തിൽ പങ്കാളികളായ ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകൾ കഴിഞ്ഞ ദിവസം കത്തി നശിച്ചു.ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളിൽ സുരക്ഷാ സേന തിരച്ചിൽ നടത്തുകയായിരുന്നെന്നും ഇതിനിടെ വീടുകളിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.തെക്കൻ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ താമസിക്കുന്ന തോക്കർ, ചൊവ്വാഴ്ച നടന്ന പഹൽഗാം കൂട്ടക്കൊലയിലെ പ്രധാന പ്രതികളിലൊരാളാണ്.
2018 ൽ വാഗ – അട്ടാരി അതിർത്തിയിലൂടെ പാകിസ്ഥാനിലേയ്‌ക്ക് പോയ തോക്കർ കഴിഞ്ഞ വർഷം തീവ്രവാദ പരിശീലനം നേടിയ ശേഷമാണ് മടങ്ങി വന്നതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. പാകിസ്താന്‍ ഭീകരരുടെ ഗൈഡായും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: