Kerala

പാക് പൗരത്വം ഉള്ളവര്‍ രാജ്യം വിടണമെന്ന നോട്ടീസ് പിന്‍വലിച്ചു

കോഴിക്കോട് ജില്ലയില്‍ അഞ്ച് പാക് പൗരന്മാര്‍ക്കാണ് നോട്ടീസ് നല്‍കാനിരുന്നത്

Published by

കോഴിക്കോട് : പാകിസ്ഥാന്‍ പൗരത്വം ഉള്ളവര്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു നോട്ടീസ് നല്‍കിയത് പൊലീസ് പിന്‍വലിച്ചു. ഉന്നത നിര്‍ദേശം ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. മൂന്നു പേര്‍ക്കാണ് കോഴിക്കോട് റൂറല്‍ പൊലീസ് പരിധിയില്‍ നോട്ടീസ് നല്‍കിയത്. പാക് പൗരന്മാര്‍ ദീര്‍ഘകാല വീസക്ക് അപേക്ഷിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നോട്ടീസ് പിന്‍വലിക്കുന്നുവെന്നാണ് പൊലീസ് വിശദീകരണം.

കോഴിക്കോട് ജില്ലയില്‍ അഞ്ച് പാക് പൗരന്മാര്‍ക്കാണ് നോട്ടീസ് നല്‍കാനിരുന്നത്. ഇതില്‍ മൂന്ന് പേര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

പൊലീസ് കണക്ക് പ്രകാരം കേരളത്തില്‍ 104 പാകിസ്ഥാന്‍ പൗരന്മാരാണുള്ളത്. 45 പേര്‍ ദീര്‍ഘകാല വിസയിലും 55 പേര്‍ സന്ദര്‍ശക വിസയിലും മൂന്നുപേര്‍ ചികിത്സയ്‌ക്കും എത്തിയവരാണ്. ഒരാള്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാല്‍ ജയിലിലാണ്. മെഡിക്കല്‍ വിസയിലെത്തിയവര്‍ 29-നും വിനോദസഞ്ചാരവിസയിലും മറ്റുമെത്തിയവര്‍ 27-നുമുള്ളില്‍ രാജ്യം വിടണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by