പുനെ:പുനെയില്‍ നടന്ന ഫിഡെ വിമന്‍സ് ഗ്രാന്‍ഡ് പ്രീ ചെസ് ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യയുടെ കൊനേരു ഹംപിയ്‌ക്ക് കിരീടം. ഒറ്റക്കളിയില്‍ പോലും തോല്‍ക്കാതെ, ഏതാനും സമനിലകള്‍ മാത്രം വഴങ്ങുകയും മറ്റു മത്സരങ്ങളില്‍ ജയിക്കുകയും ചെയ്യുക വഴിയാണ് കൊനേരു ഹംപി ജേതാവായത്. ആകെ 9 പോയിന്‍റില്‍ ഏഴും കൊനേരു ഹംപി നേടി.
ചൈനയുടെ ഷൂ ജിനര്‍ രണ്ടാം സ്ഥാനം. വാസ്തവത്തില്‍ കൊനേരു ഹംപിയുടേത് പോലെ ഒമ്പതില്‍ ഏഴ് പോയിന്‍റും നേടിയെങ്കിലും ഷൂ ജിനര്‍ക്ക് കിരീടം നഷ്ടമായി. ഇത് രണ്ടാം തവണയാണ് ഷൂ ജിനറെ നിര്‍ഭാഗ്യംകടാക്ഷിക്കുന്നത്. കൂടുതല്‍ മാച്ചുകളില്‍ കറുത്ത കരുക്കള്‍ എടുത്ത് കളിച്ചതിന്റെ മുന്‍തൂക്കമാണ് കൊനേരു ഹംപിയെ തുണച്ചത്.
ഇന്ത്യയുടെ തന്നെ ദിവ്യ ദേശ് മുഖാണ് മൂന്നാം സ്ഥാനത്ത്. അതുപോലെ തലമുടിനാരിഴ വ്യത്യാസത്തിലാണ് ദിവ്യ ദേശ്മുഖിന് ഗ്രാന്‍റ് മാസ്റ്റര്‍ പദവി നഷ്ടമായത്. ഇപ്പോഴും ഇന്‍റര്‍നാഷണല്‍ മാസ്റ്ററായി തുടരുകയാണ് ദിവ്യ ദേശ് മുഖ്. ഇന്ത്യയുടെ ഹരിക ദ്രോണാവലിയും വൈശാലി രമേഷ് ബാബുവും മത്സരത്തില്‍ പങ്കെടുത്തിരുന്നെങ്കിലും വിജയിക്കാനായില്ല.
ഈ വിജയത്തോടെ കൊനേരു ഹംപിയും ഷൂ ജിനറും ലോക വനിതാ ചെസ്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: