എറണാകുളം കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നരേന്ദ്രമോദിയെ തെറ്റായി ചിത്രീകരിക്കുന്ന ഫ്ളക്സ് :സ്ഥാപിച്ചതിനെതിരെ ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.നരേന്ദ്രമോദിയുടെ ചിത്രത്തോടൊപ്പം ഗുജാറാത്ത് കലാപവും ബാബറി വിഷയവും പ്രതീകാത്മകമായി ചിത്രീകരിച്ചതാണ് ഫ്ളക്സ്. വിഷയത്തില്‍ പൊലീസ് കേസെടുത്തു.
നാലു കൈകളുള്ള മോദി. ഒരു കൈയ്യില്‍ ത്രിശൂലത്തില്‍ കുത്തിയ നവജാതശിശു, ഒന്നില്‍ ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍. മറ്റ് കൈകളില്‍ തൂക്കുകയറും താമരയും. ഇത് ശ്രദ്ധയില്‍ പെട്ട ബിജെപി ക്യാമ്പസിലേക്ക് പ്രകടനമായെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്.
എസ്എഫ്ഐയാണ് ഫ്ളക്സിന് പിന്നില്‍.എന്നാല്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് എസ്എഫ്ഐയുടെ വാദം.
മറ്റന്നാള്‍ ആരംഭിക്കുന്ന സര്‍വകലാശാല കലോത്സവത്തിന് മുന്നോടിയായാണ് കവാടത്തില്‍ ഫ്ളക് സ്ഫാപിച്ചത്. വിവാദമായതോടെ ഇത് അപ്രത്യക്ഷമായി. കലാപാഹ്വാനത്തിന് പൊലീസ് കേസെടുത്തു.അനുമതിയില്ലാതെ മാര്‍ച്ച് നടത്തിയതിന് എസ്എഫ്ഐ- ബിജെപി പ്രവര്‍ത്തകരെ പ്രതികളാക്കിയും കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: