India

പഹൽഗാമിൽ ആക്രമണം നടത്തിയ ജിഹാദികളെ ഒരു പാഠം പഠിപ്പിക്കണം : ഇന്ത്യയെ പിന്തുണച്ച് താലിബാൻ

Published by

ന്യൂദൽഹി : പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാനെ കുറ്റപ്പെടുത്തി, ഇന്ത്യയെ പിന്തുണച്ച് താലിബാൻ . കുറ്റവാളികളായ ജിഹാദികളെ ഒരു പാഠം പഠിപ്പിക്കണമെന്നും അവർ ആഹ്വാനം ചെയ്തിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിച്ച താലിബാന്റെ രാഷ്‌ട്രീയ ഓഫീസ് മേധാവി സുഹൈൽ ഷഹീൻ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പ്രാദേശിക സുരക്ഷയ്‌ക്കും സ്ഥിരതയ്‌ക്കും ഭീഷണിയാണ് ഓ ആക്രമണമെന്നും ഷഹീൻ പറഞ്ഞു . താലിബാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുൾ ഖഹാർ ബൽഖിയും ആക്രമണം പ്രാദേശിക സമാധാനത്തിന് ഹാനികരമാണെന്ന് വിശേഷിപ്പിക്കുകയും കുറ്റവാളികളെ ശിക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by